മഞ്ഞുമൂടിയ കാഴ്ചകളും പച്ചപ്പും കാണാൻ കക്കാടംപൊയിലിൽ പോയാലോ ?

kakkadampoyil

 കക്കാടംപൊയിൽ മഴക്കാലം എത്തിച്ചേരുമ്പോൾ പച്ചപ്പും മഞ്ഞുമൂടിയ കാഴ്ചകളും ചേർന്ന് ഈ മലയോര ഗ്രാമം പുതിയ ഭംഗി കൈവരിച്ചിരിക്കുകയാണ്. കടുത്ത വേനലിന് പിന്നാലെ ഇടവിടാതെ പെയ്യുന്ന മൺസൂൺ മഴ കക്കാടംപൊയിലിന്റെ പ്രകൃതി സൗന്ദര്യം ഇരട്ടിയാക്കി. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞിയും മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തും ഉൾക്കൊള്ളുന്ന ഈ പ്രദേശം, മഴക്കാലത്തിന്റെ വന്യസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിയിരിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി, ശാന്തതയും തണുപ്പും തേടി ആളുകൾ ഇവിടെ എത്തിച്ചേരുകയാണ്.

സമുദ്രനിരപ്പിൽ നിന്ന് 2200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിലിൽ ഇപ്പോൾ പകൽ സമയത്തുപോലും കനത്ത മഞ്ഞും തണുപ്പുമാണ് അനുഭവപ്പെടുന്നത്. കുന്നിൻചെരിവുകളെ തൊട്ടുരുമ്മി കടന്നുപോകുന്ന കാർമേഘങ്ങളും പച്ചപ്പുതച്ച താഴ്‌വരകളും കക്കാടംപൊയിലിന് ടൂറിസ്റ്റുകൾ നൽകിയ 'മിനി ഗാവി' എന്ന പേരിനെ അന്വർത്ഥമാക്കുന്നു. തുടർച്ചയായി പെയ്യുന്ന മഴയോടെ ഇവിടുത്തെ പ്രധാന ആകർഷണമായ കോഴിപ്പാറ വെള്ളച്ചാട്ടം കൂടുതൽ വശ്യവും സജീവവുമായിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ പഴശ്ശി ഗുഹ കാണാനും ഇതോടൊപ്പം സഞ്ചാരികൾ എത്തുന്നുണ്ട്.

ഊ​ർ​ങ്ങാ​ട്ടി​രി, കൂ​ട​ര​ഞ്ഞി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചെ​റി​യൊ​രു ഗ്രാ​മം മാ​ത്ര​മാ​യി​രു​ന്നു ക​ക്കാ​ടം​പൊ​യി​ലി​ൽ ഇ​ന്ന് മു​ന്നൂ​റി​ൽ കൂ​ടു​ത​ൽ റി​സോ​ർ​ട്ടു​ക​ൾ, മ​ല​യോ​ര റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ഗ്രാ​മ​ത്തി​ന്റെ വി​ക​സ​ന​വും ഇ​തി​ന​കം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ബ​ലി​പെ​രു​ന്നാ​ൾ ദി​വ​സം ക​ക്കാ​ടം​പൊ​യി​ലി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത്ര നി​സ്സാ​ര​മാ​യി മ​ല ക​യ​റി മു​ക​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കി​ല്ല. അ​തി​ന് ഒ​രു ദി​വ​സം രാ​വി​ലെ ഒ​രു​ങ്ങി ത​ന്നെ വേ​ണം ഇ​വി​ടേ​ക്ക് എ​ത്താ​ൻ. തു​ട​ർ​ന്ന് വ​ന​ഭൂ​മി​യി​ലൂ​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലൂ​ടെ​യും മ​ണ്ണും ക​ല്ലും താ​ണ്ടി​യ വ​ഴി​യി​ലൂ​ടെ ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ ന​ട​ന്നു​വേ​ണം കു​രി​ശു​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യൂ ​പോ​യി​ൻറി​ൻറെ മു​ക​ളി​ൽ എ​ത്താ​ൻ. ഓ​ഫ് റോ​ഡ് ജീ​പ്പു​ണ്ടെ​ങ്കി​ൽ വേ​ഗ​ത്തി​ൽ എ​ത്താ​ൻ ചി​ല കു​റു​ക്കു​വ​ഴി​ക​ളും ഈ ​മ​ല​യി​ലേ​ക്കു​ണ്ട്. അ​ങ്ങ​നെ മ​ല​മു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ഴ്ച​ക​ളാ​ണ് മ​ല​നി​ര​ക​ൾ ഓ​രോ സ​ഞ്ചാ​രി​ക്കും സ​മ്മാ​നി​ക്കു​ക. അ​തി​രാ​വി​ലെ വെ​ളി​ച്ചം കൂ​ടു​ത​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി കോ​ട​മ​ഞ്ഞ് പ​തു​ക്കെ മ​ല​യി​ൽ​നി​ന്ന് നീ​ങ്ങി തു​ട​ങ്ങും. പി​ന്നെ കാ​ണു​ന്ന മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന കാ​ഴ്ച​ക​ൾ.

Tags