വരുമാനം കൂട്ടാൻ പുതിയ നീക്കം; മെട്രോ കോച്ചുകളിൽ ഫോട്ടോഷൂട്ട് അനുമതി നല്‍കി മധ്യപ്രദേശ്

New move to increase revenue; Madhya Pradesh allows photoshoots in metro coaches

ഭോപ്പാൽ : യാത്രക്കാർ കുറഞ്ഞതോടെ വരുമാനം കണ്ടെത്താൻ പുതിയ മാർ​ഗം തേടി മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ. ട്രെയിനുകൾക്കുള്ളിലും പരിസരത്തും ഫോട്ടോ ഷൂട്ടിന് അനുമതി നൽകി.ജന്മദിന ആഘോഷങ്ങൾ, പ്രീ വെഡിങ് ഷൂട്ട്, മറ്റ് സാമൂഹിക - സാംസ്കാരിക പരിപാടികൾ, വെബ് സീരീസ് തുടങ്ങിയവയ്ക്കാണ് മെട്രോയിൽ അനുമതി നൽകിയത്. സെലിബ്രേഷൻസ് ഓൺ വീൽസ് എന്ന സംരഭത്തിൽ തെരഞ്ഞെടുത്ത മെട്രോ കോച്ചുകളും പരിസരങ്ങളുമാകും ഉപയോ​ഗപ്പെടുത്തുകയെന്ന് എംപിഎംആർസിഎൽ അറിയിച്ചു. നിശ്ചിത തുക ഈടാക്കി സുരക്ഷാ ചട്ടങ്ങൾ പാലിച്ചാകും ഷൂട്ട് നടക്കുകയെന്നും എംപിഎംആർസിഎൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മണിക്കൂർ കണക്കാക്കിയാണ് മെട്രോയിൽ ഫോട്ടോ ഷൂട്ടിന് പണം ഈടാക്കുക. സ്റ്റേഷനറി മെട്രോ കോച്ചിലെ ചിത്രീകരണത്തിന് 5,000 രൂപയും മെബൈൽ മെട്രോ കോച്ചിന് 7,000 രൂപയുമാണ്. പിറന്നാൾ ആഘോഷങ്ങൾ, വിവാഹ ഷൂട്ടുകൾ തുടങ്ങിയവയ്ക്ക് കുറഞ്ഞത് 50 പേരെയാകും അനുവദിക്കുക. കൂടാതെ 15 ദിവസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്യണമെന്നും നിബന്ധനയിൽ പറയുന്നു. ബുക്ക് ചെയ്യുന്ന സമയത്ത് സുരക്ഷയുട

ഭാ​ഗമായി 20000 രൂപ ഡെപ്പോസിറ്റ് ആയി നൽകം. ഷൂട്ട് കഴിഞ്ഞാൽ അത് തിരികെ ലഭിക്കുന്നതാണ്. മെട്രോക്കുളളിൽ ലഹരി വസ്തുക്കളോ സ്ഫോട വസ്തുക്കളോ ഉപയോ​ഗിക്കാൻ പാടില്ലെന്നും എംപിഎംആർസിഎൽ പറഞ്ഞു.

Tags