ഏവരെയും ഉൾക്കൊള്ളുന്ന ടൂറിസം വികസനം; ആർടി മിഷന് വലിയ പങ്ക് വഹിക്കാനാകും: കേരള ഫോർ ഓൾ ഉച്ചകോടി

Tourism potential in Malabar: Tourism department with Bitubi discussion

കൊച്ചി: എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം വികസനത്തിൽ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേർന്ന് സംഘടിപ്പിച്ച കേരള ഫോർ ഓൾ, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് ദ്വിദിന ഉച്ചകോടിയിലെ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയ അഡി. സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, കേരള ടൂറിസം സെക്രട്ടറി കെ ബിജു എന്നിവരാണ് വിഷയത്തിൽ സംസാരിച്ചത്.

tRootC1469263">

വിഷൻ കേരള ഫോർ ഓൾ-ഷേപ്പിംഗ് ദി ഫ്യൂച്ചർ ഓഫ് കേരള ടൂറിസം എന്ന വിഷയത്തിലാണ് പാനൽ ചർച്ച നടന്നത്. നിർമ്മാണ പ്രവൃത്തികളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നവീകരണം മാത്രമല്ല ഈ ലക്ഷ്യത്തിലേക്കുള്ള മാർഗമെന്ന് സുമൻ ബില്ല ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ താഴെത്തട്ട് മുതൽ ഭിന്നശേഷി-വയോജന-സ്ത്രീ-ശിശു സൗഹൃദ നടപടികളെക്കുറിച്ചുള്ള അവബോധം വേണം. ഭിന്നശേഷി സൗഹൃദത്തിന് വേണ്ടി ഉണ്ടാക്കുന്ന പ്രതലത്തിന്റെ ചരിവ് കൂടിയാലോ കുറഞ്ഞാലോ അതുപയോഗിക്കാനാകില്ല. മാനദണ്ഡം പാലിക്കാൻ മാത്രം ഇത്തരം നടപടികൾ എടുക്കാതെ നിർമ്മാണത്തൊഴിലാളികൾ മുതൽ അവബോധം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമെന്നാൽ പൊതുധാരണ ചക്രക്കസേര മാത്രമാണെന്ന് സുമൻ ബില്ല പറഞ്ഞു. അതു മാത്രമല്ല, നേത്രഹീനരും, സംസാര-കേൾവി പരിമിതിയുള്ളവർ, വയോജനങ്ങൾ, സ്തീകൾ, കുട്ടികൾ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തിൽ വരും. നിർമ്മാണ പ്രവർത്തനങ്ങളിലെ മാറ്റത്തിനപ്പുറത്തേക്ക് മൾട്ടിമീഡിയ, എഐ പോലുള്ള നൂതന സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളിലേക്ക് ചിന്ത മാറണമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക അവബോധം സൃഷ്ടിക്കുന്നതിൽ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് സുമൻ ബില്ലയും കെ ബിജുവും ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഈ പദ്ധതി ഇന്ന് കേരള ടൂറിസത്തിന് ഏറെ ആഗോള അംഗീകാരം നേടി നൽകിയിട്ടുണ്ട്. സമാനമായ അവബോധവും ബോധവത്കരണവുമാണ് വളർത്തിയെടുക്കേണ്ടത്. ആർടി മിഷൻ സൊസൈറ്റികളുടെ പങ്കാളിത്തം ഈ ദിശയിൽ വർധിപ്പിക്കണമെന്നും ഇരുവരും പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം വികസനത്തിനായി പ്രത്യേക സംവിധാനം ആവശ്യമാണെന്ന് കെ ബിജു ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾക്കായി മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. ഭിന്നശേഷി സമൂഹത്തിന് ഈ വിഷയത്തിൽ ഏറെ സഹായം നൽകാനാകും. ഇത്തരം അന്താരാഷ്ട്ര സമ്മേളനങ്ങൾ, ചർച്ചകൾ തുടങ്ങിയവയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാൽ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമ്പോൾ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ നടത്തുന്നത് സജീവപരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദി ഹിന്ദു കേരള റസിഡന്റ് എഡിറ്റർ എസ് ആനന്ദൻ മോഡറേറ്ററായി.
 

Tags