ചൂടിൽ നിന്ന് ആശ്വാസം തേടാൻ ഈ വെള്ളച്ചാട്ടത്തിലേക്ക് പോയാലോ ?

അരിപ്പാറ വെള്ളച്ചാട്ടം

 വേനൽ അവധിയുടെ ചൂടിൽ നിന്ന് ആശ്വാസം തേടി അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് കൂടുകയാണ്. ഇരുവഞ്ഞി പുഴയുടെ കുളിർമയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ എത്തിയത്.

വിശാലമായ പുഴത്തീരം, പുഴയ്ക്കുമുകളിൽ ഉള്ള തൂക്കുപാലം, തണുത്ത ജലപ്രവാഹം, എട്ട് നിലകളായി പതിക്കുന്ന വെള്ളച്ചാട്ടം എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഡിടിപിസിയുടെ നേതൃത്വത്തിലാണ് അരിപ്പാറയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്. 

അരിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിലായാണ് സിയാലിന്റെ ചെറുകിട ജലവൈദ്യുത പദ്ധതി. എല്ലാ വർഷവും ഇതിന്റെ ചെക്ക് ഡാം വൃത്തിയാക്കാറുണ്ട്. ഇത്തവണത്തെ ചെക്ക് ഡാം വൃത്തിയാക്കൽ ഇന്നും നാളെയുമായി നടക്കുന്നതിനാൽ അരിപ്പാറയിലേയ്ക്കു ചെളി കലർന്ന വെള്ളം ഒഴുകി എത്താൻ സാധ്യത ഉണ്ട്. വേനൽ മഴ പെയ്യുന്നതോടെ വീണ്ടും തെളിഞ്ഞ വെള്ളം അരിപ്പാറയിലേയ്ക്കു എത്തും.

Tags