​പച്ചപു​ത​ച്ച കു​ന്നും കാ​ടും ഒ​പ്പം ജ​ല​സ​മൃ​ദ്ധ​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാണാം

ksrtc
ksrtc

കൊ​ല്ലം:  പ​ച്ചപു​ത​ച്ച കു​ന്നും കാ​ടും ഒ​പ്പം ജ​ല​സ​മൃ​ദ്ധ​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാ​ണ​ണ​മെ​ങ്കി​ൽ ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ൻറെ സ​ഹാ​യം തേ​ടാം. എ​ട്ടി​ന് രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്മു​ടി യാ​ത്ര പേ​പ്പാ​റ ഡാം, ​മീ​ൻമു​ട്ടി വെ​ള്ള​ച്ചാ​ട്ടം, ക​ല്ലാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പൊ​ന്മു​ടി​യി​ൽ എ​ത്തി​ച്ചേ​രും. 770 രൂ​പ​യാ​ണ് നി​ര​ക്ക്. 10ന്​ ​രാ​വി​ലെ അ​ഞ്ചി​ന് ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ ഉ​ത്സ​വ​യാ​ത്ര. ഇ​ക്ക​ര​ക്കൊ​ട്ടി​യൂ​ർ, മൃ​ദം​ഗ ശൈ​ലേ​ശ്വ​രി ക്ഷേ​ത്രം, പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ മ​ഠം എ​ന്നീ പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളും ഈ ​യാ​ത്ര​യി​ൽ ഉ​ൾപെ​ടും. 3000 രൂ​പ​യാ​ണ് നി​ര​ക്ക്. ഈ ​യാ​ത്ര 26നും ​ഉ​ണ്ടാ​കും. 12, 24 തീ​യ​തി​ക​ളി​ൽ ഗ​വി​യി​ലേ​ക്കു​ള്ള യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന്​ തു​ട​ങ്ങും.

tRootC1469263">

അ​ട​വി ടൂ​റി​സം സെ​ന്റ​ർ, ഗ​വി, പ​രു​ന്തും​പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ രാ​ത്രി 10. 30ന് ​മ​ട​ങ്ങി​യെ​ത്തും. കു​ട്ട​വ​ഞ്ചി സ​വാ​രി, എ​ല്ലാ പ്ര​വേ​ശ​ന ഫീ​സു​ക​ളും, ഉ​ച്ച​ഭ​ക്ഷ​ണം, ഗൈ​ഡ് ഫീ ​എ​ന്നി​വ ഉ​ൾപ്പെ​ടെ 1,750 രൂ​പ​യാ​ണ് നി​ര​ക്ക്. 13ന് ​അ​തി​ര​പ്പ​ള്ളി സി​ൽവ​ർ സ്റ്റോം ​യാ​ത്ര ആ​രം​ഭി​ച്ച്​ 14ന് ​മ​ട​ങ്ങി​യെ​ത്തും. പാ​ർക്ക് എ​ൻട്രി ഫീ, ​സ്നോ പാ​ർക്ക് ടി​ക്ക​റ്റ്, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾപ്പെ​ടെ 2,140 രൂ​പ​യാ​ണ് നി​ര​ക്ക്. 14ന് ​ന​ട​ത്തു​ന്ന ക​ന്യാ​കു​മാ​രി യാ​ത്ര​യി​ൽ തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം, പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർശി​ക്കും. 800 രൂ​പ​യാ​ണ് നി​ര​ക്ക്.

അ​തേ ദി​വ​സം രാ​വി​ലെ 6.30ന് ​റോ​സ്മ​ല, പാ​ല​രു​വി, തെ​ന്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർശി​ക്കും. എ​ല്ലാ പ്ര​വേ​ശ​ന ഫീ​സും ഉ​ൾപ്പെ​ടെ 770 രൂ​പ​യാ​ണ് നി​ര​ക്ക്. 15ന് ​വാ​ഗ​മ​ൺ, കോ​ന്നി-​കും​ഭാ​വു​രു​ട്ടി എ​ന്നീ യാ​ത്ര​ക​ളാ​ണ്. രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വാ​ഗ​മ​ൺ യാ​ത്ര​യി​ൽ പൈ​ൻ ഫോ​റ​സ്റ്റ്, മൊ​ട്ട കു​ന്നു​ക​ൾ, അ​ഡ്വ​ഞ്ച​ർ പാ​ർക്ക്, സൂ​യി​സൈ​ഡ് പോ​യ​ന്റ്, പ​രു​ന്തും​പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർശി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ൾപ്പെ​ടെ 1,020 രൂ​പ​യാ​ണ് നി​ര​ക്ക്. രാ​വി​ലെ ആ​റി​ന്​ ആ​രം​ഭി​ച്ച് കോ​ന്നി, അ​ട​വി, അ​ച്ച​ൻകോ​വി​ൽ, കും​ഭാ​വു​രു​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർശി​ച്ച് മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​ക്ക്​ 600 രൂ​പ​യാ​ണ് നി​ര​ക്ക്.

21ന് ​മെ​ട്രോ വൈ​ബ്‌​സ്, കും​ഭാ​വു​രു​ട്ടി എ​ന്നീ ര​ണ്ട് യാ​ത്ര​ക​ളും 22ന് ​ഇ​ല്ലി​ക്ക​ൽ ക​ല്ല്, മാം​ഗോ മെ​ഡോ​സ് എ​ന്നീ യാ​ത്ര​ക​ളും അ​ന്നു​ത​ന്നെ ആ​രം​ഭി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ​മ്പ​ഗ​ണ​പ​തി, മ​ല​യാ​ല​പ്പു​ഴ, പെ​രു​നാ​ട് അ​യ്യ​പ്പ​ക്ഷേ​ത്രം, ക​ല്ലേ​ലി ഊ​രാ​ളി ക്ഷേ​ത്ര​ങ്ങ​ളും സ​ന്ദ​ർശി​ക്കും.27ന് ​കൃ​പാ​സ​നം, 28ന് ​ആ​തി​ര​പ്പ​ള്ളി, ക​ന്യാ​കു​മാ​രി, 29ന് ​പൊ​ന്മു​ടി, വാ​ഗ​മ​ൺ യാ​ത്ര​ക​ളും ഉ​ണ്ടാ​കും.

Tags