യാത്രക്കാരുടെ ദീർഘകാല സ്വപ്നം സഫലം !! മംഗളൂരു - രാമേശ്വരം ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി , കേരളത്തിൽ സ്റ്റോപ്പ് പാലക്കാട് മാത്രം

The long-awaited dream of the passengers has come true!! The Mangalore - Rameswaram train journey has begun, the only stop in Kerala is Palakkad.

പാമ്പന്‍പാലവും രാമേശ്വരം ക്ഷേത്രവും ധനുഷ്‌കോടിയുമുള്ള രാമേശ്വരത്തേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ ഒരു ട്രെയിന്‍ പോലുമില്ലെന്നത് വടക്കന്‍ കേരളത്തില്‍ നിന്നുള്ളഴരുടെ ദീര്‍ഘകാല പരാതിയായിരുന്നു. ഇനി അത് പഴങ്കഥ . മാര്‍ച്ച് ഒന്നിന്  പ്രധാനമന്ത്രി നരേന്ദ്രമോദി മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

tRootC1469263">

പുതിയ ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ മലബാറിലുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കുമൊക്കെ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കും. 2024ല്‍ പ്രഖ്യാപിച്ചതാണ് മംഗളുരു - രാമേശ്വരം ട്രെയിന്‍ സര്‍വീസ്. ട്രെയിനിന് 16621/16622 എന്ന നമ്പര്‍ റെയില്‍വേ ബോര്‍ഡ് അനുവദിക്കുകയും ചെയ്തു. പഴയ പാമ്പന്‍ റെയില്‍വേ പാലം ഡീ കമ്മീഷന്‍ ചെയ്തിരുന്നു. പാമ്പന്‍ പാലത്തിന്റെ പഴക്കം കണക്കിലെടുത്തായിരുന്നു നടപടി.


പുതിയ പാമ്പന്‍ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് തുറന്നു കൊടുത്തു. ഇതോടെ വീണ്ടും മലബാറിന്റെ രാമേശ്വരം യാത്രാ സ്വപ്‌നങ്ങള്‍ സജീവമായി. ഇതിനിടെ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തു. ഏതാണ്ട് പണികള്‍ പൂര്‍ത്തിയായ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു. 112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

മംഗലാപുരം സെന്‍ട്രല്‍ - രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോവും. മംഗലാപുരം സെന്‍ട്രലില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം 7:30ന് എടുക്കുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാവില 10:50നായിരിക്കും രാമേശ്വരത്തേക്ക് എത്തിച്ചേരുക. തിരികെ വരുന്ന രാമേശ്വരം- മംഗലാപുരം സെന്‍ട്രല്‍(16621) ട്രെയിന്‍ ഞായറാഴ്ച വൈകുന്നേരം 3:30ന് രാമേശ്വരത്തു നിന്നും പുറപ്പെടും. തിങ്കളാഴ്ച്ച രാവിലെ 6:55നായിരിക്കും ട്രെയിന്‍ മംഗലാപുരത്തേക്ക് എത്തിച്ചേരുക.

രാമേശ്വരം-മംഗലാപുരം ട്രെയിനിനൊപ്പം മൂന്ന് ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിക്കുന്നു. മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. താംബരം-മംഗലാപുരം ജംങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ്, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-ചര്‍ളപള്ളി അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ട്രെയിനുകള്‍.

Tags