വിയന്നയിൽ ക്രിസ്മസ് വിപണികൾക്ക് തുടക്കമായി ; നവംബറിൽ യൂറോപ്പിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
യൂറോപ്യൻ നഗരങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ വരവറിയിച്ച് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ക്രിസ്മസ് വിപണികൾക്ക് തുടക്കമായി. നവംബർ ആദ്യവാരം മുതൽ തന്നെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ആഘോഷാന്തരീക്ഷത്തിലേക്ക് മാറുകയാണ്. ഷോൺബ്രൂൺ പാലസിലെയും സ്റ്റീഫൻസ്‌പ്ലാറ്റ്സിലെയും വിപണികൾ നവംബർ ആറിന് തുറന്നു.
നഗരത്തിലെ പ്രശസ്തമായ റാത്തൗസ്‌പ്ലാറ്റ്സ് ക്രിസ്മസ് മാർക്കറ്റ് നവംബർ 13-ന് ആരംഭിക്കും. അലങ്കാര വിളക്കുകളും ആഘോഷ സ്റ്റാളുകളും സമ്മാനവിപണികളും നഗരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. തിരക്കേറിയ വേനൽക്കാലത്തെ അപേക്ഷിച്ച് നവംബറിൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറവായിരിക്കുമെന്നതും യാത്രക്കാർക്ക് അനുകൂലമാണ്.
ക്രിസ്മസ് വിപണികൾക്കൊപ്പം ബെൽവെഡെർ, ഹോഫ്ബർഗ് കൊട്ടാരങ്ങൾ, മ്യൂസിയങ്ങൾ, പരമ്പരാഗത കോഫി ഹൗസുകൾ എന്നിവയും സന്ദർശിക്കാം. യൂറോപ്യൻ സംസ്കാരവും ചരിത്രവും ആഘോഷാന്തരീക്ഷവും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിയന്നയിലെ നവംബർ യാത്ര വ്യത്യസ്തമായ അനുഭവമാകും.
.jpg)

