ക്രിസ്മസ് - പുതുവത്സര അവധി ആഘോഷമാക്കാം ; വിനോദയാത്രയുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ റെഡി

ksrtc
ksrtc

കാസർകോഡ് : അവധി ദിനങ്ങള്‍‌ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവർക്കായി വിവിധ കെഎസ്ആർടിസി ഡിപ്പോകള്‍ ക്രിസ്മസ് - പുതുവത്സര അവധിക്കാല വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഏകദിന ഡിസംബര്‍ 23, 27, 31 എന്നീ തീയ്യതികളില്‍ വയനാട് (ബാണാസുര സാഗര്‍, എന്‍ ഊര്, ഹണി മ്യൂസിയം ജംഗിള്‍ സഫാരി) യാത്രയും, ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയ്യതികളില്‍ പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കും. 27 ന് കോഴിക്കോട് ജില്ലയിലെ കരിയാത്തുംപാറയിലേക്കും ഡിസംബർ 30 ന് കണ്ണൂർ, ജനുവരി ഒന്നിന് കടലുണ്ടി, ചാലിയം എന്നിവിടങ്ങളിലേക്കുമാണ് യാത്ര.

tRootC1469263">

ഡിസംബർ 28 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കും. ഇത് അല്ലെങ്കില്‍ ഡിസംബർ 26 ആരംഭിച്ച് 29 ന് രാവിലെ മടങ്ങിയെത്തുന്ന തരത്തിലുള്ള വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും തിരഞ്ഞെടുക്കാം. 29 മുതല്‍ 31 വരെ നിലമ്പൂർ, കക്കാടം പൊയില്‍ യാത്രയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാം.

Tags