കാസർകോട് ടൂറിസത്തിന് കരുത്തായി ബേക്കൽ ടൂറിസം വില്ലേജ്

 BEKAL TOURISM VILLAGE

‌കാസർകോട് :കേരളത്തിന്റെ ടൂറിസം മേഖലയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടൊപ്പം പുതിയ ടൂറിസം കേന്ദ്രങ്ങളും രൂപപ്പെട്ടതോടെ മേഖലയിലാകെ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ അധികാരത്തിലേറുമ്പോൾ കോവിഡ് മഹാമാരിയുടെ ഗുരുതര സാഹചര്യമായിരുന്നുവെങ്കിലും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടത്തി ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചതായും മന്ത്രി പറഞ്ഞു.

tRootC1469263">

 2025ൽ 2,50,52,366 ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിൽ എത്തി. ഒരു വർഷത്തിനിടെ 28 ലക്ഷത്തിലധികം വിനോദസഞ്ചാരികളുടെ വർധനവാണ് രേഖപ്പെടുത്തിയതെന്നും മൊത്തത്തിൽ വിനോദസഞ്ചാരികളുടെ എണ്ണം 11.30 ശതമാനം വർധിച്ചതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ടൂറിസം സാധ്യതകൾ ലോകശ്രദ്ധ നേടുന്നതിന്റെ തെളിവാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സന്ദർശിക്കേണ്ട 50 പ്രധാന സ്ഥലങ്ങളിൽ ഒന്നായി ന്യൂയോർക്ക് ടൈംസ് കേരളത്തെ തിരഞ്ഞെടുത്തതും ടൈംസ് മാഗസിനും ലോകത്ത് കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയതും ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബേക്കൽ റിസോർട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (BRDC) നടപ്പാക്കുന്ന ആറാമത്തെ റിസോർട്ട് സൈറ്റായ അജാനൂർ പഞ്ചായത്തിലെ 33.18 ഏക്കർ സ്ഥലത്താണ് ബേക്കൽ ടൂറിസം വില്ലേജ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബിആർഡിസി എംഡി ഷിജിൻ പി സ്വാഗതം പറഞ്ഞ ചടങ്ങിൽ   ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു.   സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ,അമരാവതി ഗ്രൂപ്പ് എംഡി സി. ചന്ദ്രശേഖര എന്നിവർ വിശിഷ്ടാതിഥികളായി.

ജില്ലാ പഞ്ചായത്ത്   വൈസ്  പ്രസിഡണ്ട്  കെ.കെ സോയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി, വൈസ് പ്രസിഡന്റ്‌ മൂലക്കണ്ടം പ്രഭാകരൻ, ജില്ലാ പഞ്ചായത്ത്പ്ര അംഗം  സബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് വെള്ളംതട്ട, വാർഡ് അംഗങ്ങളായ ടി.വി കാവ്യ, കെ രതീഷ്, ബിആർഡിസി ജനറൽ മാനേജർ കെ.എം രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ജനപ്രതിനിധികളെ അമരാവതി ഗ്രൂപ്പ് ഓഫ് കമ്പനീസ് നേതൃത്വത്തിൽ ആദരിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ എന്നിവർ അമരാവതി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ സി. ചന്ദ്രശേഖരയ്ക്ക് ധാരണാപത്രം കൈമാറി.

ചിത്താരി, അജാനൂർ വില്ലേജുകളിലായി ടൂറിസം വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് (TIM) പരിപാടിയിൽ പദ്ധതി പരിഗണിച്ചിരുന്നു. കേരള സർക്കാർ ഇ-ടെണ്ടർ പോർട്ടൽ വഴി ബിആർഡിസി നടത്തിയ ടെണ്ടറിലൂടെയാണ് കർണാടകയിലെ മാണ്ഡ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമരാവതി എൻ്റർപ്രൈസസ് കമ്പനിയെ പാട്ടക്കരാറുകാരായി തെരഞ്ഞെടുത്തത്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പരിചയസമ്പത്തുള്ള അമരാവതി ഗ്രൂപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 200 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
അമരാവതി ഗ്രൂപ്പ് പ്രോജക്ട് കോർഡിനേറ്റർ സുകന്യ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. അമരാവതി ഗ്രൂപ്പ് ഡയറക്ടർ ഭരത് നന്ദി പറഞ്ഞു.

Tags