യാത്ര പ്ലാൻ ചെയ്യാൻ ഇനി AI സഹായിക്കും; പുതിയ ട്രാവൽ ഏജന്റുമായി Airbnb
യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുന്നതു മുതൽ താമസസൗകര്യം കണ്ടെത്തുന്നതുവരെ നിരവധി കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഈ ജോലികൾ കൂടുതൽ എളുപ്പമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പുതിയ ട്രാവൽ ഏജന്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് Airbnb. 2027 ആദ്യ പകുതിയിൽ ഈ സംവിധാനം ഉപയോക്താക്കൾക്കായി ലഭ്യമാക്കാനാണ് കമ്പനിയുടെ പദ്ധതി.
സാധാരണ ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി മാപ്പുകൾ, ചിത്രങ്ങൾ, താരതമ്യങ്ങൾ, കലണ്ടറുകൾ, യാത്രാപരിപാടികൾ തുടങ്ങിയവ ഉപയോഗിച്ചായിരിക്കും പുതിയ സംവിധാനം പ്രവർത്തിക്കുക. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾ വിവരിച്ചാൽ അനുയോജ്യമായ താമസസ്ഥലങ്ങളും യാത്രാ സാധ്യതകളും കണ്ടെത്താൻ ഇത് സഹായിക്കും. യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒരുമിച്ച് തീരുമാനമെടുക്കാനും സംവിധാനത്തിൽ സൗകര്യമൊരുക്കാനാണ് ലക്ഷ്യം.
യാത്രയ്ക്കിടെ ബുക്കിങ് മാറ്റേണ്ടിവരിക, പണമടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, റീഫണ്ട് ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലും AI സഹായം നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഹോട്ടലുകൾക്കും താമസസ്ഥലങ്ങൾക്കും പുറമേ യാത്രാനുഭവങ്ങളും മറ്റ് സേവനങ്ങളും ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. യാത്രാ ആസൂത്രണ മേഖലയിൽ AI സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്നതിന്റെ പുതിയ ഉദാഹരണമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.
.jpg)

