15000 രൂപക്ക് താഴെ 11 ഇഞ്ചിൻറെ ടാബുമായി ഷവോമി; റെഡ്മി പാഡ് 2 ഈ മാസം 24 നെത്തും

Lenovo's new tablet and laptop aimed at professionals
Lenovo's new tablet and laptop aimed at professionals
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ റെഡ്മി പാഡ് 2 മായി ഇന്ത്യൻ വിപണിയിൽ ഉടനെത്തും. വലിയ സ്‌ക്രീൻ, വലിയ ബാറ്ററി, അധികം ചെലവില്ലാതെ നല്ലൊരു മൾട്ടിമീഡിയ അനുഭവം എന്നിവ സമ്മാനിക്കുന്ന ഒരു ടാബ്‌ലറ്റ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് റെഡ്മി എത്തുന്നത്.
റെഡ്മി പാഡ് 2 ന് 2.5K റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 11 ഇഞ്ച് ഡിസ്‌പ്ലേയാണ് പാഡ് 2 ന് നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി100-അൾട്രാ ചിപ്‌സെറ്റാണ് ഈ ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത്. 18W വയർഡ് ചാർജിംഗിനെ പിന്തുണക്കുന്ന 9,000mAh എന്ന വമ്പൻ ബാറ്ററിയാണ് റെഡ്മി പാഡ് 2 ൻറെ ഒരു പ്രധാന സവിശേഷത.
tRootC1469263">
പിന്നിൽ 8 മെഗാപിക്സൽ സെൻസറും വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 5 മെഗാപിക്സൽ മുൻ ക്യാമറയും ടാബിൽ റെഡ്മി കൊടുത്തിട്ടുണ്ട്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന ഒരു ക്വാഡ്-സ്പീക്കർ സിസ്റ്റമാണ് സിനിമ, ഗെയിമിങ്, സംഗീതം പോലുള്ള ആക്ടിവിറ്റികൾക്ക് ശബ്ദം പകരുക.
4 ജിബി റാം + 128 ജിബി സ്റ്റോറേജ് (വൈ-ഫൈ മാത്രം), 6 ജിബി + 128 ജിബി (വൈ-ഫൈ + 4 ജി), 8 ജിബി + 256 ജിബി (വൈ-ഫൈ + 4 ജി) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഷവോമി ഈ ടാബ് വിപണിയിലെത്തിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസ് 2.0 മികച്ച സോഫ്റ്റ്‌വെയർ അനുഭവം സമ്മാനിക്കും. ഇത്രയും കുറഞ്ഞ വിലയിലും ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി AI തുടങ്ങിയ മറ്റ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതകളാണ്.
4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ അടിസ്ഥാന മോഡലിന് 13,999 രൂപയാണ് വില വരുന്നത്. 6 ജിബി + 128 ജിബി Wi-Fi + 4G മോഡലിന് 15,999 രൂപയാണ് വില. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 17,999 രൂപയാണ്. ഗ്രേ, നീല നിറങ്ങളിൽ ടാബ് ലഭ്യമാകും. ജൂൺ 24 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ വിൽപ്പനയ്‌ക്കെത്തും

Tags