വാട്‌സ്ആപ്പ് പ്രൊഫൈലിന് ഒരു പുത്തന്‍ ലുക്ക്; കവര്‍ ഫോട്ടോ ഫീച്ചര്‍ ഉടന്‍

വാട്‌സ്ആപ്പ് പ്രൊഫൈലിന് ഒരു പുത്തന്‍ ലുക്ക്; കവര്‍ ഫോട്ടോ ഫീച്ചര്‍ ഉടന്‍
WhatsApp
WhatsApp

വാട്‌സ്ആപ്പ് ഉപയോക്തൃ പ്രെഫൈലുകള്‍ക്ക് ഒരു വലിയ വിഷ്വല്‍ അപഗ്രേഡിന് ഒരുങ്ങുന്നു. വാട്‌സാപ്പില്‍ മെസേജ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ലക്ഷ്യമിട്ട് പ്രൊഫൈല്‍ ചിത്രത്തിന് പുറമേ കവര്‍ ഫോട്ടോ കൂടി ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.

tRootC1469263">

ഇതുവരെ വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കവര്‍ ഫോട്ടോ സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഫീച്ചര്‍ ട്രാക്കിംഗ് പ്ലാറ്റ്‌ഫോമാ. wabetainfo റിപോര്‍ട്ട് പ്രകാരം വാട്‌സ് ഈ പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇനി മുതല്‍ ഫേസ്ബുക്ക് ,ലിങ്ഡ്ഇന്‍, പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കാണുന്ന ലേഔട്ട് പോലെ പ്രൊഫൈലിന്റെ മുകള്‍ ഭാഗത്ത് പുതിയ കവര്‍ ഫോട്ടോ ദൃശ്യമാകും. ഉപയോക്താക്കള്‍ക്ക് പ്രൊഫൈല്‍ സെറ്റിംഗ്‌സിലൂടെ കവര്‍ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

അതേസമയം കവര്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ഡെവലപ്‌മെന്റില്‍ ആണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായുള്ള വാട്‌സ്ആപ്പ് ബീറ്റാ പതിപ്പ് 2.25.372 വഴി പരിമിതമായ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമാക്കിയിട്ടുമുണ്ട്.

Tags