പുതിയ അപ്ഡേറ്റിന് ഒരുങ്ങി വാട്സ്ആപ്പ്
പുതിയ അപ്ഡേറ്റിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ മെസേജുകൾ പരിഭാഷപ്പെടുത്തുന്ന സംവിധാനമാണ് വരുന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഈ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സംവിധാനം വരികയാണെങ്കിൽ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ചാറ്റിൽ നിന്ന് പുറത്തിറങ്ങാതെ മെസേജുകൾ വിവർത്തനം ചെയ്ത് വായിക്കാൻ സാധിക്കും. ഈ സംവിധാനം നിലവിൽ വന്നാൽ ചാറ്റ് സെറ്റിങ്ങ്‌സിൽ ട്രാൻസ്ലേറ്റ് മെസേജസ് എന്ന് ഉപയോക്താക്കൾക്ക് കാണാനാകും. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ, നിലവിൽ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യൻ, പോർച്ചുഗീസ് എന്നീ ഭാഷകൾ ഉൾപ്പെടുന്ന ഒരു ലിസ്റ്റിൽ നിന്ന് വിവർത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാൻ വാട്ട്സ്ആപ്പ് നിർദേശിക്കും.
tRootC1469263">ഭാഷ തിരഞ്ഞെടുത്തുകഴിഞ്ഞാൽ വാട്‌സാപ്പ് നിങ്ങൾ നിർദേശിച്ച ഭാഷ ഡിവൈസിൽ ഡൗൺലോഡ് ചെയ്യും. പിന്നീട് മെനുവിൽ പോയി വ്യൂ ട്രാൻസ്ലേഷൻ കൊടുക്കാം. ഒറിജിനൽ ടെക്‌സ്റ്റും വിവർത്തനം ചെയ്ത ടെക്സ്റ്റും കാണിക്കും. ആവശ്യമില്ലെങ്കിൽ ഈ ഫീച്ചർ പ്രവർത്തനരഹിതമാക്കാനുള്ള ഒപ്ഷനുമുണ്ട്. ഓഫ്‌ലൈനിലും ഇത് പ്രവർത്തിക്കും.
.jpg)


