പുത്തൻ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

WhatsApp
WhatsApp

ഉപയോക്തക്കളുടെ സുരക്ഷ മുൻനിർത്തി വീഡിയോ കോളുകളില്‍ പുതിയ മാറ്റവുമായി വാട്‌സ്ആപ്പ്. വീഡിയോ കോളുകള്‍ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫ് ആകുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് വിവരം. നിലവില്‍ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ വരുമ്പോള്‍ ഉപയോക്താക്കളുടെ ഫ്രണ്ട് ക്യാമറകൾ ഓട്ടോമാറ്റിക്കായി ഓണ്‍ ആകുന്നു. ഇത് അനുവാദമില്ലാതെ തന്നെ സ്വീകര്‍ത്താവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നു.

എന്നാൽ പുതിയ അപ്‌ഡേറ്റ് പ്രകാരം വീഡിയോ കോളുകള്‍ വരുമ്പോള്‍ ക്യാമറ അല്ലെങ്കില്‍ വീഡിയോ ഓഫ് ആക്കാനുള്ള ഓപ്ഷനും വീഡിയോ ഇല്ലാതെ കോള്‍ എടുക്കാനുള്ള ഫീച്ചറും ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത കൂട്ടുന്ന ഫീച്ചര്‍ വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളെ തടയുമെന്നാണ് വിലയിരുത്തല്‍. തട്ടിപ്പുകാര്‍ വീഡിയോ കോളുകള്‍ വഴി അനുവാദമില്ലാതെ ഉപയോക്താക്കളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് വഴി പകര്‍ത്തുന്നത് തടയാൻ ഈ പുതിയ അപ്ഡേറ്റ് സഹായിക്കും.

Tags