വാട്‌സ്‌ആപ്പിൽ സുരക്ഷാ പിഴവ് ; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി
മെസേജിങ് ആപ്പായ വാട്‌സ്ആപ്പിൽ സുരക്ഷാ പിഴവെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം. സുരക്ഷാ പഴുത് മുതലെടുത്താൽ ഹാക്കർമാർ ഉപയോക്താക്കൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആപ്പിൾ ഉപയോക്താക്കളെയാവും സുരക്ഷാ പ്രശ്നനം പ്രധാനമായും ബാധിക്കുക. ഐഫോൺ, മാക് പതിപ്പുകൾ ഇതിൽ ഉൾപ്പെടും. ചാറ്റിനും ചിത്രങ്ങളടക്കം അയക്കുന്നതിനും വാട്‌സ്ആപ്പിനെ ആശ്രയിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിക്കാൻ സാധ്യതയുള്ളതാണ് സുരക്ഷാ വീഴ്ചയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
tRootC1469263">റിച്ച് റെസ്പോൺസ് മെസേജുകളുടെ അപൂർണമായ പരിശോധനയാണ് വാട്‌സ്‌ആപ്പിലെ സുരക്ഷാ പിഴവിന് കാരണം. ഒരു ഹാക്കർക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണിൽ ഏതെങ്കിലും യു.ആർ.എല്ലിൽ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാൻ നിർദേശിക്കാൻ കഴിയുമെന്ന് സെർട്ട്-ഇൻ സുരക്ഷാ ബുള്ളറ്റിനിൽ പറയുന്നു. നവംബറിലെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് സ്വന്തം സുരക്ഷാ വിവരങ്ങൾ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ഐ.ഒ.എസിനായുള്ള വാട്‌സ്ആപ്പിൻ്റെ v2.25.23.73-ന് മുമ്പുള്ള പതിപ്പുകളിലും, ഐഒഎസിനായുള്ള വാട്സ്ആപ്പ് ബിസിനസ്സിൻ്റെ v2.25.23.82-ലും, മാക്കിനായുള്ള വാട്‌സ്ആപ്പിൻ്റെ v2.25.23.83-ലും സുരക്ഷാ പിഴവുണ്ടെന്ന് അവർ ഒരു പോസ്റ്റിൽ സമ്മതിക്കുന്നു. സുരക്ഷാ പിഴവുകൾ ആപ്പിൾ ഡിവൈസുകൾക്കാണ് പ്രധാനമായും വെല്ലുവിളിയാകുന്നത്. എന്നാൽ ഇതുവഴി ആർക്കങ്കിലും എന്തെങ്കിലും തരത്തിലുള്ളബുദ്ധിമുട്ടുകൾ നേരിട്ടതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.
സുരക്ഷാപിഴവ് മറികടക്കാൻ ഉപയോക്താക്കൾ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം ആപ്പിൽ തന്നെയുണ്ട്. വലതുവശത്ത് മുകളിലുള്ള പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്ത‌് 'App Update തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ പതിപ്പ് പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യുക. നേരിട്ട് ആപ്പ് സ്റ്റോറിലേക്ക് പോയും അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
.jpg)

