അടിപൊളി ഫീച്ചറുകളുമായി വിവോ വൈ400 പ്രോ സ്‌മാർട്ട്‌ഫോൺ
വിവോയുടെ വൈ400 പ്രോ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. സെഗ്മെന്റിലെ ഏറ്റവും നേര്‍ത്ത 3D കര്‍വ്ഡ് ഡിസ്‌പ്ലേ ഫോണാണിത്. വില 24,999 രൂപ മുതലാണ്.4500 nits വരെ പീക്ക് ബ്രൈറ്റ്നസുള്ള 6.77 ഇഞ്ച് 120Hz 3D കര്‍വ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 32MP ഫ്രണ്ട് കാമറയുമുണ്ട്. 8GB റാമും 8GB അധിക വെര്‍ച്വല്‍ റാമും ഉള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 7300 SoC ആണ് മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റിനായി 50MP സോണി IMX882 സെന്‍സര്‍, 2MP പോര്‍ട്രെയിറ്റ് സെന്‍സര്‍, ഓറ ലൈറ്റ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ഫ്രണ്ട്, റിയര്‍ കാമറകള്‍ക്ക് 4K വീഡിയോ റെക്കോര്‍ഡിങ് ഉണ്ട്.
tRootC1469263">പൊടി, ജല പ്രതിരോധത്തിന് IP65 റേറ്റിങ്ങുകള്‍ ഇതിനുണ്ട്. Funtouch OS 15 ഉപയോഗിച്ച് Android 15ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 19 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 90W ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5,500mAh ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്.ഫ്രീസ്റ്റൈൽ വൈറ്റ്, ഫെസ്റ്റ് ഗോൾഡ്, നെബുല പർപ്പിൾ എന്നീ നിറങ്ങളിലാണ് ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാവുക. വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും. ജൂൺ 27 മുതലായിരിക്കും വിവോ വൈ400 പ്രോ വിൽപ്പനയ്‌ക്കെത്തുക. ആമസോൺ, ഫ്ലിപ്‌കാർട്ട്, വിവോ ഇന്ത്യയുടെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാവും.
.jpg)


