വിവോ ടി4എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി


വിവോ ടി4എക്സ് 5ജി ഇന്ത്യയിൽ പുറത്തിറക്കി. വിവോ 6,500 എംഎഎച്ച് ബാറ്ററി സഹിതം അവരുടെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ് വിവോ ടി4എക്സ് 5ജി. മിലിട്ടറി-ഗ്രേഡ് ഡൂറബിളിറ്റി, മീഡിയടെക് ഡൈമൻസിറ്റി 7300 പ്രൊസസർ എന്നിങ്ങനെ മികച്ച ഫീച്ചറുകളോടെ വരുന്ന Vivo T4x 5G ഫോണിൻറെ വില ആരംഭിക്കുന്നത് 13,999 രൂപയിലാണ്.
ബജറ്റ്-ഫ്രണ്ട്‌ലി മൊബൈൽ തിരയുന്നവർക്ക് മികച്ച ഓപ്ഷൻ വച്ചുനീട്ടിയിരിക്കുകയാണ് Vivo T4x 5G ഫോണിലൂടെ കമ്പനി. പുതിയ ഡിസൈനിൽ എത്തിയിരിക്കുന്ന വിവോ ടി4എക്സ് 5ജി സ്മാർട്ട്‌ഫോണിന് മിലിട്ടറി നിലവാരത്തിലുള്ള ഷോക്ക് റെസിസ്റ്റൻസുണ്ട്. ജലം, പൊടി എന്നിവയിൽ നിന്നുള്ള സുരക്ഷയ്ക്ക് ഐപി64 റേറ്റിംഗാണ് ഫോണിന് ലഭിച്ചത്. ഫൺടച്ച് ഒഎസ് 15 അടിസ്ഥാനത്തിൽ ആൻഡ്രോയ് 15ൽ പ്രവർത്തിക്കുന്ന വിവോ ടി4എക്സ് 5ജി, മീഡിയടെക് ഡൈമൻസിറ്റി 7300 പ്രൊസസർ കരുത്തിലാണ് വരുന്നത്. ടി4എക്സ് 5ജി സ്മാർട്ട്ഫോൺ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നൽകുന്നു. 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റും 1050 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും നൽകുന്നു.
ഫോട്ടോഗ്രാഫിക്കായി 50 എംപി എ പ്രധാന ക്യാമറയും 2 എംപി ഡെപ്‌ത് സെൻസറുമാണ് റീയർ ക്യാമറ മൊഡ്യൂളിലുള്ളത്. 8 മെഗാപിക്‌സലിൻറെതാണ് സെൽഫി ക്യാമറ. എഐ ഇറേസ്, എഐ ഫോട്ടോ എൻഹാൻസ്, എഐ ഡോക്യുമെൻറ് മോഡ്, പ്രത്യേക നൈറ്റ് മോഡ് എന്നീ എഐ റീച്ചറുകൾ വിവോ ടി4എക്സ് 5ജി ഹാൻഡ്‌സെറ്റിൽ ലഭ്യം. ലൈവ് ടെക്സ്റ്റ്, സർക്കിൾ ടു സെർച്ച്, എഐ സ്ക്രീൻ ട്രാൻസ്‌ലേഷൻ തുടങ്ങിയ നവീന ഫീച്ചറുകളും നൽകുന്നു. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നതാണ് 6,500 എംഎഎച്ച് ബാറ്ററി. 40 മിനിറ്റ് കൊണ്ട് ഈ ബാറ്ററി 50 ശതമാനം ചാർജാവും എന്നാണ് വിവോയുടെ അവകാശവാദം. വിവോ ഈ ഫോണിന് വിവോ രണ്ട് വർഷത്തെ ആൻഡ്രോയ്ഡ് അപ്‌ഡേറ്റും മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.

രണ്ട് കളർ വേരിയൻറുകളിൽ എത്തുന്ന Vivo T4x 5G-യുടെ ഇന്ത്യയിലെ വില പരിശോധിക്കാം. 6GB + 128GB ബേസ് മോഡലിന് 13,999 രൂപയാണ് വില. 8GB + 128GB, 8GB + 256GB വേരിയൻറുകൾക്ക് യഥാക്രമം 14999 രൂപ, 16999 രൂപ എന്നിങ്ങനെ വിലയാകും. മാർച്ച് 12ന് ഫ്ലീപ്‌കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, മറ്റ് റീടെയ്‌ൽ സ്റ്റോർ പാർട്‌ണർമാർ എന്നിവ വഴി വിവോ ടി4എക്സ് 5ജി-യുടെ വിൽപന ഇന്ത്യയിൽ ആരംഭിക്കും.