കിടിലൻ ഫോൺ; വിവോ ടി4 ലൈറ്റ് 5ജി ഇന്ത്യയിലെത്തി

Better camera and performance; Vivo X200 series launched
Better camera and performance; Vivo X200 series launched

ദില്ലി: ഏറ്റവും പുതിയ ബജറ്റ് സൗഹാർദ വിവോ ടി4 ലൈറ്റ് 5ജി (Vivo T4 Lite 5G) സ്‌മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 6,000 എംഎഎച്ച് ബാറ്ററിയും 50 എംപി ക്യാമറയും സഹിതമുള്ള ഈ ഫോണിൻറെ വില 9,999 രൂപയിലാണ് ആരംഭിക്കുന്നത്. 15 വാട്‌സിൻറെതാണ് ചാർജിംഗ് സൗകര്യം. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലും രണ്ട് കളർ വേരിയൻറുകളിലും വിവോ ടി4 ലൈറ്റ് 5ജി ലഭിക്കും.

tRootC1469263">

വിവോ ബജറ്റ്-ഫ്രണ്ട്‌ലി ടി-പരമ്പരയിൽ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുകയാണ്. കുറഞ്ഞ വിലയിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകുന്ന സ്‌മാർട്ട്‌ഫോണുകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ പുത്തൻ മോഡലിൻറെ വരവ്. മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വിവോ ടി4 ലൈറ്റ് 5ജിയുടെ വരവ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്മാർട്ട്‌ഫോണിൻറെ വില 10,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഫോണിൻറെ വില 12,999 രൂപയുമാണ്. ജൂലൈ 2 മുതൽ വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറും, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടും, തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈൻ ഔട്ട്‌ലറ്റുകളും വഴി വിവോ ടി4 ലൈറ്റ് 5ജി ഫോൺ വാങ്ങാം. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നീ രണ്ട് നിറങ്ങളിലാണ് വിവോ ടി4 ലൈറ്റിൻറെ വരവ്.

വിവോ ടി4 ലൈറ്റ് 5ജി സ്‌മാർട്ട്‌ഫോണിന് 90 ഹെർട്സ് 6.74 ഇഞ്ച് എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലെയാണുള്ളത്. 1,000 നിറ്റ്സാണ് പറയപ്പെടുന്ന പീക്ക് ബ്രൈറ്റ്‌നസ്. 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി സെൻസറും റീയർ ഭാഗത്ത് ഉൾപ്പെടുന്നു. 5 എംപിയുടേതാണ് സെൽഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. ക്യാമറയിൽ എഐ ഫോട്ടോ എൻഹാൻസ്, എഐ ഇറേസ് ഫീച്ചറുകളുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 6300 ചിപ്പിൽ വരുന്ന ഫോണിൽ 2 ജിബി വരെ മൈക്രോഎസ്‌ഡി കാർഡ് സൗകര്യവുമുണ്ട്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനത്തിലുള്ള ഫൺടച്ച്ഒഎസ് 15-ലാണ് പ്രവർത്തനം. ഐപി64 റേറ്റിംഗിൽ വരുന്ന ഫോണിൽ ഇരട്ട സ്ലിം സ്ലോട്ടുകളും ബ്ലൂടൂത്ത് 5.4, ജിപിഎസ്, വൈ-ഫൈ, യുഎസ്‌ബി ടൈപ്പ്-സി കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.

Tags