വെരിഫിക്കേഷന് കാർഡ് കൈവശം വേണ്ട; പുതിയ ആധാർ ആപ്പ് വരുന്നു

Aadhaar service; face not clear, photo with headscarf banned
Aadhaar service; face not clear, photo with headscarf banned

എന്തിനുമേതിനും ഇന്ന് ആധാര്‍ ആവശ്യമാണ്. എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കുമുള്ള 12 അക്ക ഏകീകൃത-വിവിധോദ്ദേശ തിരിച്ചറിയല്‍ നമ്പറായ (യുഐഡി) ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പല സേവനങ്ങളും നമുക്ക് ലഭ്യമാകൂ. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പുറമെ സ്വകാര്യമായ പല ആവശ്യങ്ങള്‍ക്കും ഇന്ന് ആധാര്‍ കൂടിയേ തീരൂ.

ഇത്തരത്തില്‍ ആധാര്‍ വെരിഫിക്കേഷനുവേണ്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിന്റെ ഒറിജിനലോ അല്ലെങ്കില്‍ പകര്‍പ്പോ കൈവശം വെക്കേണ്ടതായി വരും. ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടിവന്ന അനുഭവം ചിലര്‍ക്കെങ്കിലുമുണ്ടാകും. ഇതിനൊരു പരിഹാരമായി എത്തുകയാണ് പുതിയ ആധാര്‍ ആപ്പ്. കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ പുതിയ ആപ്പ് പരിചയപ്പെടുത്തിയത്.

സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ആധാര്‍ കാര്‍ഡോ അതിന്റെ പകര്‍പ്പോ കയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല എന്നത് തന്നെയാണ് ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. മുഖം തിരിച്ചറിഞ്ഞുകൊണ്ടുള്ള (ഫെയ്‌സ് ഐഡി) ഒതന്റിക്കേഷനിലൂടെ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും ആപ്പിലടെ സാധ്യമാണ്. പൗരന്മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതാണ് പുതിയ ആപ്പെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. നിലവില്‍ ബീറ്റാ പരിശോധനയുടെ ഘട്ടത്തിലാണ് പുതിയ ആധാര്‍ ആപ്പ്.

ഫീച്ചറുകള്‍

    ഫോണില്‍ ആപ്പ് ഉണ്ടെങ്കില്‍ ആധാര്‍ വെരിഫിക്കേഷന് ആധാര്‍ കാര്‍ഡിന്റെ ഒര്‍ജിനലോ പകര്‍പ്പോ വേണ്ടതില്ല.
    വ്യക്തിപരമായ വിവരങ്ങള്‍ക്കുമേല്‍ പൗരന്മാര്‍ക്ക് നിയന്ത്രണം. ആവശ്യമായ വിവരങ്ങള്‍ പങ്കുവെക്കാനുള്ള അനുമതി സ്വയം നല്‍കാം.
    ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ ആപ്പുകളില്‍ നിന്ന് പണമയക്കുന്നത് പോലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പുതിയ ആപ്പിലൂടെ ആധാര്‍ വെരിഫിക്കേഷന്‍ സാധ്യമാക്കാം.
    അധികസുരക്ഷയ്ക്കായി സ്മാര്‍ട്ട്‌ഫോണിലൂടെ ഫെയ്‌സ് ഐഡി ഒതന്റിക്കേഷന്‍ സൗകര്യം
    ഹോട്ടലില്‍ മുറിയെടുക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ കടകളിലോ മറ്റെന്താവശ്യത്തിനും ആധാര്‍ പകര്‍പ്പുകള്‍ കൈമാറേണ്ടതില്ല

    നൂറ് ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഐഡന്റിറ്റി വെരിഫിക്കേഷന്‍
    ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നോ ചോരുന്നതില്‍ നിന്നോ ഉപഭോക്താക്കള്‍ക്ക് സംരക്ഷണം.
    ആധാര്‍ വ്യാജമായുണ്ടാക്കുന്നതും വിവരങ്ങളില്‍ മാറ്റം വരുത്തുന്നതും തടയുന്നു.
    വേഗത്തിലുള്ളതും ലളിതവുമായ വെരിഫിക്കേഷന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.
    സ്വകാര്യത സംരക്ഷിക്കാനായി മുമ്പുള്ളതിനേക്കാള്‍ ശക്തമായ സംവിധാനങ്ങള്‍.

Tags