എക്‌സ് പണിമുടക്കി : പ്രവർത്തനരഹിതമായതോടെ ത്രെഡ്സിലേക്ക് ഓടി ഉപയോക്താക്കൾ

x

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ക്ലൗഡ്‌ഫ്ലെയറിലെ അറ്റകുറ്റപ്പണി മൂലം തകരാറിലായതായി റിപ്പോര്‍ട്ടുകള്‍. ആപ്പ് പണിമുടക്കിയതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ സാരമായി ബാധിച്ചു. യുകെയിൽ, 19,000-ത്തിലധികം ഉപയോക്താക്കള്‍ പ്രശ്നം നേരിട്ടു.
58 ശതമാനം പേർ ആപ്പിലാണ് പ്രശ്നം നേരിടുന്നതെന്നും 34 ശതമാനം വെബ്‌സൈറ്റിലാണ് പ്രശ്നം നേരിടുന്നതെന്ന് പറഞ്ഞു. ബാക്കിയുള്ള ഏഴ് ശതമാനം വ്യക്തികള്‍ അവരുടെ ഫീഡ്/ടൈംലൈനിലാണ് പ്രശ്‌നം നേരിടുന്നതെന്ന് പറഞ്ഞു. 

tRootC1469263">

എക്സ് പണിമുടക്കിയതിന് പിന്നിലെ കാരണം ക്ലൗഡ്‌ഫ്ലെയര്‍ നെറ്റ്‌വർക്കിലുണ്ടായ അറ്റകുറ്റപ്പണിയാണെന്നാണ് റിപ്പോര്‍ട്ട്. സെന്റ് ലൂയിസിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി നിലവിൽ പുരോഗമിക്കുകയാണെന്ന് ക്ലൗഡ്‌ഫ്ലെയറിന്റെ സ്റ്റാറ്റസ് പേജില്‍ പറഞ്ഞു.

എക്‌സ് ഡൗണായതോടെ, നിരവധി ഉപയോക്താക്കൾ മെറ്റയുടെ എതിരാളി ആപ്പായ ത്രെഡ്‌സിലേക്ക് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ക്ലൗഡ്‌ഫ്ലെയറിന് നേരത്തെ രണ്ട് തവണ തടസ്സം നേരിട്ടിരുന്നു. ഒരു മാസത്തിന് ശേഷമാണ് വീണ്ടും തടസ്സം നേരിടുന്നത്.
 

Tags