രണ്ട് പതിറ്റാണ്ട് ; യുട്യൂബിൽ ഇതുവരെ അപ്‌ലോഡ് ചെയ്തത് 20 ബില്യണിലേറെ വീഡിയോകൾ

YouTube
YouTube
യുട്യൂബിൽ ആദ്യ വീഡിയോ ക്ലിപ്പ് വരുന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് . അതിന് ശേഷം ഇതുവരെ 20 ബില്യണിലധികം വീഡിയോകൾ യുട്യൂബിൽ വന്നു. ആധുനിക ജീവിതത്തിലെ പ്രധാന ഘടകമായി ഈ ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോം മാറിയിട്ടുണ്ട്. പണമടച്ചുള്ള കാഴ്ചക്കാരുടെ എണ്ണത്തിൽ യു എസ് കേബിൾ ടെലിവിഷനെ മറികടക്കാൻ ഒരുങ്ങുകയാണ് നിലവിൽ യുട്യൂബ്.
tRootC1469263">
പേപാൽ സഹപ്രവർത്തകരായ സ്റ്റീവ് ചെൻ, ചാഡ് ഹർലി, ജാവേദ് കരീം എന്നിവർ 2005-ൽ ഒരു അത്താഴവിരുന്നിനിടെയാണ് യുട്യൂബ് എന്ന ആശയത്തിന് രൂപം നൽകിയത്. ആ വർഷം വാലന്റൈൻസ് ദിനത്തിൽ YouTube.com എന്ന ഡൊമെയ്ൻ ആരംഭിച്ചു. ഏപ്രിൽ 23-ന് ‘മീ അറ്റ് ദി സൂ’ എന്ന പേരിൽ കരീം ആദ്യ വീഡിയോ പോസ്റ്റ് ചെയ്തു. സാൻ ഡീഗോ മൃഗശാലയിലെ ആന പ്രദർശനത്തിൽ കരീമിനെ കാണിക്കുന്നതായിരുന്നു ആദ്യ വീഡിയോ. 19 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പ് 348 ദശലക്ഷം വ്യൂസ് നേടി.
അടുത്ത 20 വർഷത്തിനുള്ളിൽ സങ്കൽപ്പിച്ചതിലും അപ്പുറത്തേക്ക് സൈറ്റ് വികസിച്ചു. ഇപ്പോൾ പ്രതിദിനം ശരാശരി 20 ദശലക്ഷം വീഡിയോകളാണ് അപ്‌ലോഡ് ചെയ്യുന്നത്. സംഗീത കച്ചേരി ക്ലിപ്പുകളും പോഡ്കാസ്റ്റുകളും മുതൽ രാഷ്ട്രീയ പരസ്യങ്ങളും ട്യൂട്ടോറിയലുകളും മറ്റും വരെ പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്നു. ഇ- മാർക്കറ്റർ അനലിസ്റ്റ് റോസ് ബെനസിന്റെ അഭിപ്രായത്തിൽ, കാഴ്ചക്കാർ ചെലവഴിക്കുന്ന സമയത്തിന്റെയും പരസ്യ വരുമാനത്തിന്റെയും കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ വീഡിയോ സേവനമായി യുട്യൂബ് മാറി

Tags