തർജമ ചെയ്യാൻ ഇനി ബുദ്ധിമുട്ടേണ്ട! ഈ ആപ്പുകൾ ഉപയോഗിക്കൂ…
ഹിന്ദിയോ തമിഴോ ഇംഗ്ലീഷോ ഒക്കെ കേട്ടാൽ, ഉയ്യോ! പെട്ടു പോയല്ലോ! എന്ന് തോന്നിയിട്ടുണ്ടോ. . പെട്ടെന്നൊരാൾ നമ്മളോട് ഇതൊന്ന് മലയാളത്തിൽ പറയാൻ പറഞ്ഞാൽ, എനിക്കതറിയില്ല എന്ന് പറയേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? എന്നാൽ ഇനി തർജമ ചെയ്യാൻ ബുദ്ധിമുട്ടേണ്ട. അതിനായി ചില മൊബൈൽ ആപ്പുകൾ ഇപ്പോൾ ലഭിക്കും. അതിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം
tRootC1469263">1. ഗൂഗിൾ ട്രാൻസലേറ്റ്
ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒരു ആപ്പാണിത്. ടൈപ്പ് ചെയ്തും, ചിത്രം അപ്ലോഡ് ചെയ്തും സംസാരിച്ചും ഇതിൽ തർജമ ചെയ്യാം.100-ലധികം ഭാഷകൾ വിവർത്തനം ചെയ്യാനുള്ള സൗകര്യം ഈ ആപ്പിലുണ്ട്. മാത്രമല്ല, ഗൂഗിൾ ട്രാൻസലേറ്റ് സ്വയമേവ ഭാഷകൾ കണ്ടെത്തുകയും തത്സമയ സംഭാഷണ വിവർത്തനം നൽകുകയും ചെയ്യും. ഐ ട്രാൻസലേറ്റ്
2. ഐ ട്രാൻസലേറ്റ്
100ലധികം ഭാഷകളിലേക്ക് ദ്രുതഗതിയിൽ വിവർത്തനം ചെയ്യാൻ ഇത് സഹായിക്കും.വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും വെവ്വേറെ സെറ്റിങ്സുകൾ ഇതിൽ ലഭിക്കും.ഓഫ്‌ലൈനിൽ പോലും വേഗത്തിലുള്ള ടെക്സ്റ്റ് വിവർത്തനം നൽകാൻ കഴിയുന്ന തരത്തിലാണ് ഈ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു പ്രീമിയം ആപ്പാണ്, ഫ്രീ ട്രയലിന് ശേഷം ആപ്പ് ഉപയോഗിക്കണമെങ്കിൽ പ്രതിമാസം $7.99 നൽകണം.
3. മൈക്രോസോഫ്റ്റ് ട്രാൻസലേറ്റർ
നൂറിലധികം ഭാഷകൾ വിവർത്തനം ചെയ്യാൻ സഹായിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോമാണ് മൈക്രോസോഫ്റ്റ് ട്രാൻസലേറ്റർ. ഇത് ഒരു സൗജന്യ ആപ്പാണ്. ലൈവ് ഗ്രൂപ്പ് ക്രമീകരണങ്ങളിലും ഇത് പ്രവർത്തിക്കും എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
.jpg)


