എഐ ലക്ഷ്യമിട്ട് ടെലികോം കമ്പനികള്‍:ജിയോയും എയര്‍ടെലും ഒരു ലക്ഷം കോടി നിക്ഷേപിക്കും
നിര്‍മിതബുദ്ധി സംവിധാനത്തിലേയ്ക്ക് ടെലികോം കമ്പനികള്‍ മാറുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിച്ചേക്കും. നെറ്റ്‌വര്‍ക്ക് വിപുലീകരണത്തില്‍നിന്ന് എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകള്‍, എഡ്ജ് ഇന്‍ഫ്രാസ്ട്രക്ചര്‍, ക്ലൗഡ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക നിക്ഷേപിക്കുക. പുതിയ സംവിധാനം വഴി വന്‍തോതിലുള്ള വരുമാനവര്‍ധനവാണ് എയര്‍ടെല്‍, ജിയോ എന്നീ കമ്പനികള്‍ ലക്ഷ്യമിടുന്നത്.
tRootC1469263">പരമ്പരാഗത നെറ്റ്വര്‍ക്ക് വിപുലീകരണത്തിനപ്പുറം ഉയര്‍ന്ന ശേഷിയുള്ള ഡാറ്റാ പ്രോസസ്സിംഗ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ടെലികോം കമ്പനികള്‍ മാറ്റത്തിനൊരുങ്ങുന്നത്. രാജ്യത്തെ 5ജി വ്യാപനത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തിയായതാണ് ഈ മാറ്റത്തിന് പ്രധാന പ്രചോദനമായത്.
സാധാരണ കണക്റ്റിവിറ്റി സേവനങ്ങള്‍ക്ക് അപ്പുറം പുതിയതും സുസ്ഥിരവുമായ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ബി2ബി (കമ്പനികള്‍ക്ക് നല്‍കുന്ന) സേവനങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. നിലവില്‍ ടെലികോം കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 15-30% വരുന്ന ഈ ബി2ബി വരുമാന വിഹിതം 30-40% വരെയായി ഉയര്‍ന്നേക്കാം എന്നാണ് വിലയിരുത്തല്‍.
2027 സാമ്പത്തിക വര്‍ഷത്തെ നിക്ഷേപ ബജറ്റിന്റെ 20-30% ഈ മേഖലകളിലേയ്ക്കായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപരമായ ഈ ചുവടുമാറ്റം ടെലികോം കമ്പനികളുടെ സാമ്പത്തിക ഭാവിയെയും പുതിയ വരുമാന സ്രോതസ്സുകളെയും കാര്യമായി സ്വാധീനിക്കും.
എഐ അധിഷ്ഠിത ഡാറ്റാ സെന്റര്‍ മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി ജിയോ മത്സരാധിഷ്ഠിത തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. ഈ രണ്ട് കമ്പനികളും കൂടി രാജ്യത്തിന്റെ നിലവിലുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് 4-5 ഗിഗാവാട്ടിന്റെ അധിക ശേഷിയാകും സംഭാവനചെയ്യുക. വിപണിയില്‍ ഇത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
സര്‍വ സജ്ജമായ എഐ സംവിധാനത്തോടൊപ്പം എഐയ്ക്കായുള്ള ഹാര്‍ഡ്വെയര്‍ മുതല്‍ സോഫ്റ്റ്വെയര്‍ വരെയുള്ള എല്ലാ ഘടകങ്ങളും സ്വന്തമായി നിര്‍മ്മിച്ച് വരുമാനം കണ്ടെത്തുകയെന്ന പദ്ധതിയാകും ജിയോ രൂപകല്പന ചെയ്യുക.
5,000 കോടി രൂപ നിക്ഷേപിച്ച് നെക്‌സ്ട്രാ (Nxtra) ഡാറ്റാ സെന്ററിന്റെ ശേഷി 240 മെഗാവാട്ടില്‍ നിന്ന് 400 മെഗാവാട്ടായി (MW) ഉയര്‍ത്താന്‍ എയര്‍ടെല്‍ പദ്ധതിയിടുന്നു. വിശാഖപട്ടണത്ത് ഒരു ഗിഗാവാട്ട് ശേഷിയുള്ള എഐ ഹബ്ബിനായുള്ള ഭാരതി എയര്‍ടെല്‍-ഗൂഗിള്‍ പങ്കാളിത്തവും ഇതില്‍ ഉള്‍പ്പെടുന്നു. സോവറിന്‍ ക്ലൗഡ്, എന്റര്‍പ്രൈസ് എഐ സേവനങ്ങള്‍ എന്നിവ കൂടുതല്‍ വിപുലമായി നല്‍കുന്നതിന് നെക്‌സ്ട്രാ ഡാറ്റാ സെന്ററുകള്‍ ക്രമാനുഗതമായി വികസിപ്പിക്കുക എന്നതിലാണ് എയര്‍ടെല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
.jpg)


