കൗമാരക്കാർ ആത്മഹത്യയെ കുറിച്ച് 'സെർച്ച്' ചെയ്താൽ രക്ഷിതാക്കളെ അറിയിക്കും ; പുത്തൻ നീക്കവുമായി മെറ്റ
കൗമാരക്കാർ ഇൻസ്റ്റഗ്രാമിൽ ആത്മഹത്യയോ സ്വയം മുറിവേൽപ്പിക്കലോ സംബന്ധിച്ച കാര്യങ്ങൾ തിരഞ്ഞാൽ രക്ഷിതാക്കൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകുന്ന സംവിധാനം മെറ്റ അവതരിപ്പിച്ചു. നിലവിൽ ഇത്തരം തിരച്ചിലുകൾ ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും, കുട്ടി വീണ്ടും അതിനായി ശ്രമിച്ചാൽ രക്ഷിതാക്കളെ വിവരമറിയിക്കാനാണ് പുതിയ തീരുമാനം.
tRootC1469263">ഇൻസ്റ്റഗ്രാമിലെ ‘പേരന്റൽ സൂപ്പർവിഷൻ’ ടൂൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ, വാട്സാപ്പ്, ടെക്സ്റ്റ് മെസേജ് എന്നിവ വഴി നോട്ടിഫിക്കേഷൻ ലഭിക്കും. വെറുമൊരു അറിയിപ്പ് മാത്രമല്ല, വിഷമഘട്ടത്തിലുള്ള കുട്ടികളെ സഹായിക്കാൻ വിദഗ്ദ്ധരുടെ സേവനവും മെറ്റ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ യു.എസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നടപ്പിലാക്കും. ഈ വർഷം അവസാനത്തോടെ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും ഈ സേവനം എത്തും.
.jpg)


