കൗമാരക്കാരുടെ സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ തീരുമാനം യൂട്യൂബ് അംഗീകരിച്ചോ?
കൗമാരക്കാരുടെ യൂട്യൂബ് ഉപയോഗത്തിന് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത് ഈ വർഷം ജൂലൈയിലാണ്. കൗമാരക്കാര്‍ക്ക് വിലക്കുള്ള വെബ്‌സൈറ്റുകളുടെ പട്ടികയില്‍ യൂട്യൂബിനേയും ഭരണകൂടം ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ ഈ വിലക്കില്‍ നിന്ന് യൂട്യൂബിന് ഇളവ് നല്‍കിയിരുന്നെങ്കിലും ഒരു സര്‍വേയില്‍ യൂട്യൂബില്‍ 37 ശതമാനം ദോഷകരമായ ഉള്ളടക്കങ്ങളാണെന്ന് പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തത് ചൂണ്ടിക്കാട്ടി ഇളവ് ഒഴിവാക്കാന്‍ ഓസ്‌ട്രേലിയന്‍ കമ്മ്യൂണിക്കേന്‍സ് ആന്റ് മീഡിയാ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ യൂട്യൂബിന്റെ പ്രതികരണം വന്നിരിക്കുകയാണ്.
tRootC1469263">ഓസ്‌ട്രേലിയയിലെ കൗമാരക്കാർക്കുള്ള സോഷ്യൽ മീഡിയ വിലക്ക് പാലിക്കുമെന്ന് യൂട്യൂബ് അറിയിച്ചു. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ അവരുടെ അക്കൗണ്ടുകളിൽ നിന്ന് ദിവസങ്ങൾക്കുള്ളിൽ ഒഴിവാക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കി. ഇതോടെ ഇന്റർനെറ്റ് ഭീമനും ഓസ്‌ട്രേലിയൻ സർക്കാരും തമ്മിൽ നീണ്ടുനിന്ന തർക്കത്തിനാണ് പരിഹാരമായിരിക്കുന്നത്.
യൂട്യൂബിൽ സൈൻ ഇൻ ചെയ്യാൻ കാഴ്ചക്കാർക്ക് ഇപ്പോൾ 16 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. ഡിസംബർ 10 മുതൽ 16 വയസ്സിന് താഴെയുള്ള ഏതൊരു ഉപയോക്താവും അവരുടെ അക്കൗണ്ടിൽ നിന്ന് യാന്ത്രികമായി സൈൻ ഔട്ട് ചെയ്യപ്പെടുമെന്ന് യൂട്യൂബ് അറിയിച്ചു. അതായത് അവർക്ക് ലോഗ് ഔട്ട് ചെയ്‌തിരിക്കുന്ന ഉള്ളടക്കം കാണാൻ കഴിയുമെങ്കിലും ഇനി പോസ്റ്റുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനോ ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ കഴിയില്ല. പ്രായപൂർത്തിയാകാത്ത കോണ്ടറ്റ് ക്രിയേറ്റേഴ്സിന് ലോഗിൻ ചെയ്യാനോ പോസ്റ്റ് ചെയ്യാനോ കഴിയില്ല. എന്നാൽ ഒരാളുടെ പ്രായം എങ്ങനെയാണ് പരിശോധിക്കുക എന്നത് സംബന്ധിച്ച് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെടുന്നുണ്ടെന്നും ഇത് കണക്കിലെടുത്താണ് ഈ നടപടിയെന്നും ഓസ്‌ട്രേലിയൻ സർക്കാർ പറഞ്ഞു. യൂട്യൂബ് സുരക്ഷിതമല്ലെന്നും അവരുടെ വെബ്‌സൈറ്റിൽ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം ഉണ്ടെന്നും നമ്മെ എല്ലാവരെയും ഓർമ്മിപ്പിക്കുന്നുണ്ടെങ്കിൽ, അത് YouTube പരിഹരിക്കേണ്ട ഒരു പ്രശ്‌നമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾക്ക് 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (32.5 മില്യൺ ഡോളർ) വരെ പിഴ ഈടാക്കും
.jpg)

