സ്മാര്‍ട്ട് ഫോണ്‍ നിരന്തരം ഹാങ്ങാകാറുണ്ടോ ?

phone

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന്  വളരെ ചുരുക്കമായിരിക്കും. നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് അവ. സ്മാര്‍ട്ട് ഫോണില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലും സാധിക്കില്ല. രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ നമുക്കൊപ്പം സ്മാര്‍ട്ട് ഫോണുമുണ്ടാകും. അതിനാല്‍ സ്മാര്‍ട്ട് ഫോണിനു എന്തെങ്കിലും തകരാര്‍ വരുന്നത് നമുക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരുടെയും പ്രശ്‌നമാണ് ഫോണ്‍ ഇടയ്ക്കിടെ ഹാങ്ങാകുന്നത്. ഇതിനൊരു പരിഹാരമുണ്ട്. എന്താണ് ആ പരിഹാരമെന്ന് അറിയേണ്ടെ ?


ഉയര്‍ന്ന സാങ്കേതികവിദ്യ അടങ്ങിയതാണ് സ്മാര്‍ട്ട് ഫോണുകള്‍. ഏറെനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റാമില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും ഫോണിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. അതിനാല്‍, ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. ഇങ്ങനെ ചെയ്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഹാങ്ങാകില്ലെന്നാണ് സാങ്കേതികവിദഗ്ധര്‍ പറയുന്നത്. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫോണിന്റെ വേഗതയും പ്രകടനവും വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ഓഫാക്കുകയും ചെയ്യും.


റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഏറെക്കുറെ പുതിയ ഫോണ്‍ ഉപയോഗിക്കുന്ന ഫീലായിരിക്കും ലഭിക്കുക. അതിനാല്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ സാധിക്കും. നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റീസ്റ്റാര്‍ട്ട് പരിഹരിക്കും. പലപ്പോഴും ആപ്പുകള്‍ തുറന്നുവരാന്‍ സമയമെടുക്കാറുണ്ട്. ഇതിനുമൊരു പരിഹാരമാണ് റീസ്റ്റാര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകും. മനുഷ്യശരീരത്തിനും ഇടയ്ക്കിടെ വിശ്രമം ആവശ്യമാണല്ലോ. വിശ്രമം കഴിഞ്ഞാല്‍ പുത്തനുണര്‍വും ലഭിക്കുമല്ലോ. അതുപോലെ തന്നെയാണ് സ്മാര്‍ട്ട് ഫോണിന്റെ സ്ഥിതിയും. ഓരോ റീസ്റ്റാര്‍ട്ടിനുശേഷവും പുത്തനുണര്‍വാണ് ഫോണിനു ലഭിക്കുക.
 

Tags