​ഗൂ​ഗിളിനെ ഇളക്കി മറിക്കണോ ? 6-7 എന്ന് ടൈപ്പ് ചെയ്താൽ മതി

google.jpg
google.jpg

​​ഗൂ​ഗിൾ മൊത്തത്തിൽ കലക്കിമറിക്കാൻ രണ്ടു സംഖ്യകൾക്ക് സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ ഇപ്പോൾ അത്തരത്തിലൊരു ട്രെൻഡാണ് വൈറൽ. ​ഗൂ​ഗിളിൽ 6-7 എന്ന് സെർച്ച് ചെയ്താൽ അല്ലെങ്കിൽ 67 എന്ന് സെർച്ച് ചെയ്താൽ സ്ക്രീൻ ആകെ ഒന്ന് ഇളകി മറിയും. കുറച്ചു കഴിഞ്ഞാൽ സ്ക്രീൻ പൂർവ സ്ഥിതിയിലെത്തുകയും ചെയ്യും.

tRootC1469263">

കഴിഞ്ഞ കുറച്ചു കാലമായി ഇന്റർനെറ്റിലെ ഒരു ട്രെൻഡിങാണ് ഈ 6,7 സെർച്ച്. 6-7 എന്നത് നിസാരക്കാരല്ല ആൽഫ ജെനറേഷന്റെ ട്രെൻഡിങ് മീമാണ് ഇത്. ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം മുതലായ സമൂഹമാധ്യമങ്ങളിൽ ജെൻ ആൽഫ ഉപയോ​ഗിക്കുന്ന ഒരു പ്രധാനപ്പെട്ട മീമുകളിലൊന്നാണ് 6-7.

സാമൂഹിക മാധ്യമങ്ങളിൽ മാത്രമല്ല ജെൻ ആൽഫകളുടെ ക്ലാസ്റൂമുകളിലും ട്രെൻഡാണ് ഈ സിക്സ് സെവൻ. യുഎസ് റാപ്പറായ സ്ക്രില്ലയുടെ ‘ഡൂട്ട് ഡൂട്ട്’ എന്ന ഗാനത്തിൽ നിന്നാണ് ഈ വാക്ക് ട്രെൻഡാകുന്നത്. ഇന്റർനെറ്റ് ലോകത്ത് പിറവിയെടുത്ത മറ്റു നിരവധി വാക്കുകളെ പോലെ പ്രത്യേകിച്ച് ഒരു അർഥം ഈ വാക്കിനുമില്ല.
 

Tags