യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്!

youtube
youtube

ലോകമെമ്പാടുമുള്ള കുട്ടികളെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന യൂട്യൂബിന്റെ മേധാവിയായ നീൽ മോഹൻ സ്വന്തം കുട്ടികളെ യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും, സോഷ്യൽ മീഡിയ സ്‌ക്രീനുകളിൽ നിന്നുമൊക്കെ അകറ്റി നിർത്തുന്നു. ടൈം മാഗസിന്റെ "സിഇഒ ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുക്കപ്പെട്ട നീൽ മോഹൻ, തന്‍റെ വീട്ടിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. താനും ഭാര്യ ഹേമ മോഹനും തങ്ങളുടെ മൂന്ന് കുട്ടികളുടെ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗം നിയന്ത്രിക്കുന്നതായിട്ടാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.

tRootC1469263">

അൺലിമിറ്റഡ് ഫ്രീഡം കുട്ടികൾക്ക് അപകടകരമാകുമെന്ന് യൂട്യൂബ് സിഇഒ നീൽ മോഹൻ വിശ്വസിക്കുന്നു. നീൽ മോഹന്റെ വീട്ടിലെ "നോ-സ്ക്രീൻ" ഫോർമുല അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്‍ത്. നീൽ മോഹൻ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും രക്ഷാകർതൃത്വത്തെക്കുറിച്ചും ടൈം മാഗസിന് നൽകിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. തന്റെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 2023 ൽ സിഇഒ ആകുകയും അടുത്തിടെ ടൈം മാഗസിന്റെ 2025 ലെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മോഹൻ, തന്റെ വീട്ടിൽ സ്‌ക്രീൻ സമയം സംബന്ധിച്ച് ദൈനംദിന നിയമങ്ങൾ നടപ്പിലാക്കിതായി തുറന്നു പറഞ്ഞു.

താനും ഭാര്യയും തങ്ങളുടെ കുട്ടികൾ യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും എത്ര സമയം ചെലവഴിക്കുന്നു എന്നതിന് വ്യക്തമായ പരിധികൾ നിശ്ചയിക്കുന്നുണ്ട്. അദ്ദേഹത്തിനും ഭാര്യ ഹേമ മോഹനും മൂന്ന് കുട്ടികൾ ആണുള്ളത്. രണ്ട് ആൺമക്കളും ഒരു മകളും. പ്രവൃത്തി ദിവസങ്ങളിൽ, വീട്ടിലെ നിയമങ്ങൾ കൂടുതൽ കർശനമാണ്. പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് സ്ക്രീൻ സമയം നൽകുന്ന കാര്യത്തിൽ വീട്ടിൽ കർശനമായ നിയമങ്ങളുണ്ട്. അതേസമയം വാരാന്ത്യങ്ങളിൽ കുറച്ചുകൂടി സ്വാതന്ത്ര്യം നൽകും. രക്ഷാകർതൃത്വത്തിൽ പൂർണത സാധ്യമല്ലെന്നും, എന്നാൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് പ്രധാനമാണ് എന്നും നീൽ മോഹൻ സമ്മതിക്കുന്നു.

നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മാതാപിതാക്കൾക്ക് അവരുടെ കുടുംബത്തിന് അനുയോജ്യമായ രീതിയിൽ അവരുടെ കുട്ടികൾക്കുവേണ്ടി പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി ഒരു സ്വതന്ത്ര ആപ്പ് തുടങ്ങിയ ആദ്യ പ്ലാറ്റ്‌ഫോം യൂട്യൂബ് ആണെന്നും 10 വർഷം മുമ്പ് യൂട്യൂബ് കിഡ്‌സ് ആപ്പ് ആരംഭിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അതേസമയം 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയതിന്‍റെ പശ്ചാത്തലത്തിലാണ് യൂട്യൂബ് മേധാവിയുടെ പ്രസ്‍താവന ശ്രദ്ധേയമാകുന്നത്.

Tags