ഓണക്കാലത്ത് സാംസങ് വിഷൻ എ.ഐ. ടിവികളിൽ പ്രത്യേക ആനുകൂല്യങ്ങളുമായി സാംസങ്
കൊച്ചി : കേരളത്തിലെ ഉപഭോക്താക്കൾക്കായി സാംസങ് പ്രീമിയം വിഷൻ എ.ഐ. ടിവി ശ്രേണിയിൽ പ്രത്യേക ഓണം ഓഫറുകളുമായി ‘എന്റെ കേരളം, എന്റെ സാംസങ്’ ക്യാംപയിൻ പ്രഖ്യാപിച്ചു. ഉത്സവകാലത്ത് ടിവി അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സാംസങിന്റെ ഏറ്റവും പുതിയ എ.ഐ. അധിഷ്ഠിത ടെലിവിഷനുകൾ സ്വന്തമാക്കാനും വലിയ സ്‌ക്രീനിലെ മികച്ച വിനോദാനുഭവം വീട്ടിലെത്തിക്കാനും തിരഞ്ഞെടുക്കപ്പെട്ട സാംസങ് വിഷൻ എ.ഐ. വലിയ സ്‌ക്രീൻ ടിവികളിൽ 1,02,990 രൂപ വരെ വിലയുള്ള സൗജന്യ സൗണ്ട്ബാർ, 5,29,990 രൂപ വരെ വിലയുള്ള സൗജന്യ ടിവി, 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്‌മെന്റ്, 36 മാസം വരെ ഇ.എം.ഐ. തുടങ്ങിയ ആനുകൂല്യങ്ങൾ സ്വന്തമാക്കനും കഴിയും. കേരളത്തിലെ സാംസങ് റീട്ടെയിൽ സ്റ്റോറുകൾ, പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഔട്ട്‌ലെറ്റുകൾ, സാംസങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ടി വി വാങ്ങാം.
സാംസങിന്റെ വിഷൻ എ.ഐ. സാങ്കേതികവിദ്യ ബിക്സ്ബി, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോപൈലറ്റ് തുടങ്ങിയ എ.ഐ. പ്ലാറ്റ്‌ഫോമുകളെ സംയോജിപ്പിച്ച് വ്യക്തിഗത കാഴ്ചാനുഭവം നൽകുന്നു. മൈക്രോ ആർ.ജി.ബി., ഒ.എൽ.ഇ.ഡി., നിയോ ക്യു.എൽ.ഇ.ഡി., മിനി എൽ.ഇ.ഡി., ക്രിസ്റ്റൽ യു.എച്ച്.ഡി. ടിവി ശ്രേണികളിൽ ലഭ്യമായ ഈ സാങ്കേതികവിദ്യ സിനിമ, കായികം, ദൈനംദിന വിനോദം എന്നിവ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
സാംസങ് ടിവി പ്ലസ്, സാംസങ് കെയർ പ്ലസ്, സാംസങ് ഫിനാൻസ് പ്ലസ്, സാംസങ് സൗണ്ട് പ്ലസ്, സാംസങ് ആർട്ട് പ്ലസ് എന്നിവയുൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ഏഴ് വർഷം വരെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
.jpg)

