പുത്തൻ ഫോണും ടാബ്‌ലെറ്റും അവതരിപ്പിച്ച് സാംസങ്


ആരാധകർക്കായി പുതിയ ഫോണും ടാബ്‌ലെറ്റും അവതരിപ്പിച്ച് സാംസങ്. സാംസങ് ഗാലക്സി എക്‌സ്‌കവർ 7 പ്രോ, ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോ എന്നിവയാണ് പുതിയതായി വിപണിയിൽ എത്തിയത്. 5G കണക്റ്റിവിറ്റി, നവീകരിച്ച പ്രോസസർ എന്നിവ ഇരു പ്രൊഡക്ടുകളുടെയും സവിശേഷതയാണ്. സ്നാപ്ഡ്രാഗൺ 7s ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോം ചിപ്സെറ്റ് ആണ് ഗാലക്സി എക്‌സ്‌കവർ7 പ്രോ ഫോണിലും ടാബ് ആക്റ്റീവ് 5 പ്രോയിലും നൽകിയിരിക്കുന്നത്. ഇരു പ്രോഡക്ടുകളും ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക.
ഗാലക്സി എക്സ് കവർ 7 പ്രോയിൽ 6 ജിബി റാം, 128 ജിബി സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. ഇത് മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ കൂട്ടാനും സാധിക്കും. ഗാലക്സി ടാബ് ആക്റ്റീവ് 5 പ്രോയിൽ 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ ഉണ്ട്. സർക്കിൾ ടു സെർച്ച്, ഒബ്ജക്റ്റ് ഇറേസർ, AI സെലക്ട്, തുടങ്ങി നിരവധി ഇൻബിൽറ്റ് എഐ സംവിധാനങ്ങൾ ഇരു പ്രോഡക്ടിനും സാംസങ് നൽകിയിട്ടുണ്ട്. 50MP പ്രൈമറി റിയർ ക്യാമറയും 8MP അൾട്രാവൈഡും 13MP ഫ്രണ്ട് ക്യാമറ സെൻസറുമാണ് ഗാലക്സി എക്‌സ്‌കവർ 7 പ്രോ ഫോണിന് നൽകിയിരിക്കുന്നത്.
