ഓണത്തിന് ‘മൈ കേരള, മൈ സാംസങ്’ ഓഫറുകളുമായി സാംസങ് ഇന്ത്യ

Samsung India launches ‘My Kerala, My Samsung’ offers for Onam

 കൊച്ചി : ഓണാഘോഷത്തോടനുബന്ധിച്ച് സാംസങ് ഇന്ത്യ ‘മൈ കേരള, മൈ സാംസങ്’ ക്യാമ്പയിൻ വീണ്ടും അവതരിപ്പിച്ചു. കേരളത്തിലെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബെസ്‌പോക്ക് എഐ റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, തിരഞ്ഞെടുത്ത മോഡലുകൾക്ക് ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റിക്കൊപ്പം രണ്ട് വർഷത്തെ അധിക വാറന്റി, സിംഗിൾ-ഡോർ റഫ്രിജറേറ്ററുകൾക്ക് 99 രൂപയ്ക്ക് എക്സ്റ്റെൻഡഡ് വാറന്റി, കൂടാതെ ആകർഷകമായ ഇഎംഐ, ഫിനാൻസ് ആനുകൂല്യങ്ങൾ എന്നിവ പ്രഖ്യാപിച്ചു.

സാംസങ് ഫിനാൻസ് പ്ലസ് വഴി സീറോ ഡൗൺ പേയ്മെന്റ്, പേപ്പർലെസ് ഫിനാൻസിങ്, 25 കിലോഗ്രാം വാഷർ-ഡ്രയർ കോംബോയ്ക്ക് 30 മാസത്തെ പലിശരഹിത ഇഎംഐയിൽ ആദ്യ ഇഎംഐ സാംസങ് വഹിക്കുന്ന ഓഫർ, 890 രൂപ മുതൽ പ്രതിമാസ ഇഎംഐ, റഫ്രിജറേറ്ററുകൾക്ക് 990 രൂപ മുതൽ ഇഎംഐ എന്നിവ ലഭ്യമാണ്. എയർ കണ്ടീഷണറുകൾക്കായി 3,990 രൂപ മുതൽ ആരംഭിക്കുന്ന അഞ്ച് വർഷത്തെ കെയർ പായ്ക്കിൽ സൗജന്യ ഇൻസ്റ്റലേഷൻ, 15 സൗജന്യ സർവീസുകൾ, ഗ്യാസ് റീചാർജ്, അഞ്ച് വർഷത്തെ സമഗ്ര വാറന്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറാം വർഷത്തിലേക്ക് കടക്കുന്ന ‘മൈ കേരള, മൈ സാംസങ്’ ക്യാമ്പയിൻ ഓണക്കാലത്ത് കേരളത്തിലെ കുടുംബങ്ങൾക്ക് കൂടുതൽ മൂല്യവും സൗകര്യവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

Tags