സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് എത്തിയേക്കും

Samsung Galaxy Z Fold 8 series may arrive

 ഫോൾഡബിൾ സ്മാർട്ട്ഫോൺ രംഗത്തെ രാജാക്കന്മാരായ സാംസങ് തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ ഫോണായ ‘ഗാലക്‌സി ഇസഡ് ഫോൾഡ് 8’ സീരീസ് ഈ മാസം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫോൺ മടക്കുമ്പോൾ സ്‌ക്രീനിന്റെ മധ്യഭാഗത്ത് സാധാരണയായി കാണാറുള്ള മടക്കവര ഇത്തവണ ഗണ്യമായി കുറയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ടെക് ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടത്.

നിലവിലെ ഗാലക്‌സി ഇസഡ് ഫോൾഡ് 7 മോഡലിൽ നിന്ന് വ്യത്യസ്തമായി തികച്ചും അത്യാധുനികമായ ഒരു ഹിഞ്ച് സംവിധാനമാണ് സാംസങ് ഇത്തവണ ഉപയോഗിക്കുന്നത്. ഇത് ഡിസ്‌പ്ലേയുടെ മധ്യത്തിലുള്ള അലോസരപ്പെടുത്തുന്ന മടക്കവര പരമാവധി ഇല്ലാതാക്കാൻ സഹായിക്കും. പുതിയ ഫോൾഡ് 8, ഫോൾഡ് 8 അൾട്ര മോഡലുകളിലെ പുതിയ ഹിഞ്ച് കാരണം ഫോൺ തുറക്കുന്നതും അടയ്ക്കുന്നതും കൂടുതൽ ഉറപ്പോടെയായിരിക്കും. എന്നാൽ ഇതിന്റെ ഫലമായി പഴയ മോഡലുകളെപ്പോലെ വിവിധ കോണുകളിൽ ഫോൺ പകുതി തുറന്നു വെച്ച് ഉപയോഗിക്കുന്നത് അല്പം ബുദ്ധിമുട്ടായേക്കാം. എങ്കിലും ഡിസ്‌പ്ലേയുടെ കാര്യത്തിൽ ഓപ്പോ ഫൈൻഡ് എൻ6 നോട് കിടപിടിക്കുന്ന ഫിനിഷിങ് ഇതിനുണ്ടാകും.

Tags