സാംസങ് ഗാലക്സി എസ്25 എഡ്ജ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും


സാംസങ് ഗാലക്സി എസ്25 എഡ്ജ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാംസങ് ഗാലക്സിയുടെ ഏറ്റവും പുതിയ പ്രൊമോഷണൽ പോസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രൊമോഷണൽ പോസ്റ്റർ പറയുന്നത്.
ഫ്ലാഗ്ഷിപ്പ് ലെവൽ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ലഭിക്കുന്ന ഗാലക്സി എസ്25 സീരീസ് നിരയിലെ ഒരു അൾട്രാ-സ്ലിം വേരിയൻറായിരിക്കും ഈ ഫോൺ. 5.84 എംഎം കനമുള്ള സാംസങ് എസ്25 എഡ്ജ് കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും സ്ലിമ്മായ സ്മാർട്ട്ഫോണായി മാറാൻ ഒരുങ്ങുകയാണ്. ഐഫോൺ 17 എയറിനേക്കാൾ അൽപ്പം വലുതായിരിക്കാം ഈ ഫോൺ എന്നും പ്രീമിയം ഫ്ലാഗ്ഷിപ്പിൽ നിന്ന് പ്രതീക്ഷിക്കുന്ന അത്യാധുനിക പ്രകടനം ഇത് നിലനിർത്തുന്നുവെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
