സാംസങ് ഗാലക്സി എസ്24 അൾട്രയ്ക്ക് 37 ശതമാനം വിലക്കുറവ്
Jun 17, 2025, 20:12 IST
തിരുവനന്തപുരം: സാംസങിൻറെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്‌മാർട്ട്‌ഫോണുകളായ ഗാലക്സി എസ്24 അൾട്ര, ഗാലക്സി എസ്24 എന്നിവ വാങ്ങാനായി കാത്തിരിക്കുന്നവർക്ക് സുവർണാവസരം. സാംസങ് ഗാലക്സി എസ്24 അൾട്ര, ഗാലക്സി എസ്24 എന്നിവയുടെ വില ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ കുറച്ചു. ഗാലക്സി എസ്24 സീരീസ് ഡിസ്‌കൗണ്ടും, ക്യാഷ്‌ബാക്കും, നോ-കോസ്റ്റ് ഇഎംഐയും, ട്രേഡ്-ഇൻ എന്നീ മറ്റ് സൗകര്യങ്ങളോടെയും ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാം. പരിമിതകാലത്തേക്കാണ് ഇരു സാംസങ് ഫോണുകൾക്കും ആമസോൺ ഓഫർ നൽകുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.
സാംസങ് ഗാലക്സി എസ്24 അൾട്ര ഓഫർ
ആമസോണിൽ സാംസങ് ഗാലക്സി എസ്24 സീരീസിനുള്ള ഓഫറുകളെ കുറിച്ച് വിശദമായി അറിയാം. സാംസങ് അവരുടെ ഏറ്റവും മുന്തിയ ഫ്ലാഗ്‌ഷിപ്പായ ഗാലക്സി എസ്24 അൾട്ര ബേസ് (12 ജിബി + 256 ജിബി) വേരിയൻറ് 1,29,999 രൂപയ്ക്കാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. എന്നാലിപ്പോൾ ഈ ഫോണിന് 37 ശതമാനം നേരിട്ടുള്ള ഡിസ്‌കൗണ്ട് ആമസോൺ നൽകുന്നു. ഇതോടെ ഗാലക്സി എസ്24 അൾട്രയുടെ വില 84,999 രൂപയായി താഴുന്നു. ഇതിന് പുറമെ ഈ സ്‌മാർട്ട്‌ഫോണിന് ക്യാഷ്‌ബാക്ക് ഓഫറും ആമസോൺ നൽകുന്നുണ്ട്. 4,249 രൂപയാണ് ആമസോൺ പേ വഴി ലഭിക്കുക. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് സാംസങ് ഗാലക്സി എസ്24 അൾട്ര വാങ്ങുമ്പോഴാണ് ഈ ക്യാഷ്‌ബാക്ക് സൗകര്യം ലഭിക്കുക. നോ-കോസ്റ്റ് ഇഎംഐ സൗകര്യത്തോടെ ഫോൺ വാങ്ങിക്കാനുള്ള സൗകര്യവും ആമസോൺ ഒരുക്കിയിരിക്കുന്നു. സാംസങിൻറെ ട്രേഡ്-ഇൻ സൗകര്യം വഴി 61,150 രൂപ വരെ എക്സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കാനുള്ള അവസരവും ലഭിക്കും. നിങ്ങൾ കൈമാറുന്ന പഴയ ഫോൺ മോഡലും അതിൻറെ കണ്ടീഷനും അനുസരിച്ചായിരിക്കും ട്രേഡ്-ഇൻ തുക തീരുമാനിക്കുക. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം കളർ ഓപ്ഷനുകളിലുള്ള ഗാലക്സി എസ്24 അൾട്രയ്ക്കാണ് ഈ ഓഫർ ലഭ്യമായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.
tRootC1469263">
സാംസങ് ഗാലക്സി എസ്24 ഓഫർ
ഇതേസമയം, സാംസങ് ഗാലക്സി എസ്24 8 ജിബി + 128 ജിബി വേരിയൻറിനും ആമസോണിൽ ഓഫർ ലഭ്യമാണ്. 74,990 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് 44,599 രൂപയ്ക്കാണ്. 41 ശതമാനത്തോളം ഡിസ്‌കൗണ്ടാണ് ഗാലക്സി എസ്24 ഫോണിന് ആമസോൺ ഓഫർ ചെയ്യുന്നത്. ആമസോൺ പേ, ഐസിഐസിഐ ക്രഡിറ്റ് കാർഡ് സൗകര്യം വഴി സാംസങ് ഗാലക്സി എസ്24 വാങ്ങുമ്പോൾ 2,229 രൂപ ക്യാഷ്‌ബാക്ക് ലഭിക്കുകയും ചെയ്യും. ഇതിനൊപ്പം നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോൺ നൽകുന്നു. സാംസങിൻറെ ട്രേഡ്-ഇൻ സൗകര്യം വഴി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 42,300 രൂപ വരെ ലാഭിക്കാനുള്ള അവസരവുമുണ്ട്. ഗാലക്സി എസ്24-ൻറെ ആംബെർ യെല്ലോ, മാർബിൾ ഗ്രേ എന്നീ കളർ ഓപ്ഷനുകൾക്കാണ് ഈ ഓഫർ ലഭിക്കുക
.jpg)


