റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു
ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 15 പ്രോ 5ജി (Redmi Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി (Redmi Note 15 Pro+ 5G) എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ, മറ്റ് പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ കടകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോണുകൾ സ്വന്തമാക്കാം.
tRootC1469263">റെഡ്മി നോട്ട് 15 പ്രോ 5ജിയ്ക്ക് 8GB+128GB മോഡലിന് 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8GB+256GB വേരിയന്റിന് 31,999 രൂപ നൽകണം. കാർബൺ ബ്ലാക്ക്, മിറേജ് ബ്ലൂ, സിൽവർ ആഷ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയ്ക്ക് ഇതിന്റെ 8GB+256GB ബേസ് മോഡലിന് 37,999 രൂപയാണ് വില. 12GB+256GB മോഡലിന് 39,999 രൂപയും, ഏറ്റവും ഉയർന്ന 12GB+512GB പതിപ്പിന് 43,999 രൂപയുമാണ് വില. കാർബൺ ബ്ലാക്ക്, കോഫി മോക്ക, മിറേജ് ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭിക്കും.
എച്ച്.ഡി.എഫ്.സി (HDFC), എസ്.ബി.ഐ (SBI), ഐ.സി.ഐ.സി.ഐ (ICICI) എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,000 രൂപ വരെ തൽക്ഷണ കിഴിവ് (Instant Discount) ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പ്രധാന സവിശേഷതകൾ രണ്ട് ഫോണുകളും അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ്. 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഇരു ഫോണുകൾക്കുമുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റ്, 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഗോറില്ല ഗ്ലാസ് വിക്റ്റസ് 2 സുരക്ഷ എന്നിവ ഉൾപ്പെടുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 200 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഈ സീരീസിലെ ഹൈലൈറ്റ്. കൂടാതെ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. സെൽഫിക്കായി പ്രോ പ്ലസ് മോഡലിൽ 32 മെഗാപിക്സൽ ക്യാമറയും പ്രോ മോഡലിൽ 20 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
റെഡ്മി നോട്ട് 15 പ്രോ പ്ലസ് സ്നാപ്ഡ്രാഗൺ 7s Gen 4 (Snapdragon 7s Gen 4) ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സ്റ്റാൻഡേർഡ് പ്രോ മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 7400-അൾട്രാ (MediaTek Dimensity 7400-Ultra) ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
നോട്ട് 15 പ്രോ പ്ലസിന് 6,500mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമുണ്ട്. നോട്ട് 15 പ്രോ 5ജിയിൽ 6,580mAh ബാറ്ററിയും 45W ചാർജിംഗ് പിന്തുണയുമാണ് ഉള്ളത്. രണ്ട് ഫോണുകളും 22.5W വേഗതയിൽ റിവേഴ്സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ പുതിയ HyperOS 2 വിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. കൂടാതെ, പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനായി IP66, IP68, IP69, IP69K റേറ്റിംഗുകളോട് കൂടിയാണ് ഈ ഹാൻഡ്‌സെറ്റുകൾ വിപണിയിലെത്തുന്നത്.
.jpg)


