റിയൽമി നിയോ7 ടർബോ എത്തി

Realme Neo7 Turbo has arrived
Realme Neo7 Turbo has arrived

 കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ അതാണ് റിയൽമി നിയോ7 ടർബോ 5ജി. ഫോൺ റിലീസ് ചെയ്തിരിക്കുന്നത് ചൈനയിലാണ്. 12GB + 256GB, 16GB+ 256GB, 12GB+ 512GB, 16GB+ 512GB എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. അടിസ്ഥാന വേരിയന്റായ 12GB + 256GB ക്ക് 1999 യുവാൻ ഏകദേശം 23,710 രൂപയാണ് വില വരുന്നത്. ഏറ്റവും ഉയർന്ന വേരിയന്റായ 16GB+ 512GB വേരിയന്റിന് 2699 യുവാൻ ഏകദേശം 32,025 രൂപയാണ് വില വരുന്നത്.

tRootC1469263">

ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400E പ്രോസസർ ഉൾപ്പടെ ​ഗംഭീര ഫീച്ചറുകളാണ് ഫോണിലുള്ളത്. 6.78- ഇഞ്ച് വലിപ്പമുള്ള 144Hz റിഫ്രഷ് റേറ്റ് ഉള്ള OLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്, 6500 nits വരെയാണ് പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ-ബ്രൈറ്റ്നസ് DC ഡിമ്മിംഗ് എന്നിങ്ങനെയാണ് ഡിസ്പ്ലേ ഫീച്ചറുകൾ.

കാമറാ വിഭാ​ഗത്തിൽ നോക്കുകയാണെങ്കിൽ റിയർ കാമറയിൽ വരുന്നത് 50MP മെയിൻ കാമറയും 8MP അൾട്രാ വൈഡ് കാമറയുമാണ് ഫോണിലുള്ളത്. 4K 60fps വീഡിയോ റെക്കോർഡിങ്ങ് സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ ഫ്രണ്ട് കാമറ 16MP യാണ്. 7200mAh ബാറ്ററിയുള്ള ഫോണിന് 100W ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ട് ചെയ്യുകയും ചെയ്യും.

Tags