വിയറ്റ്നാമിൽ റിയൽമി സി100 4ജി പുറത്തിറങ്ങി!

realme

 റിയൽമിയുടെ ജനപ്രിയ സി-സീരീസിലെ ഏറ്റവും പുതിയ കരുത്തൻ മോഡലായ റിയൽമി സി100 4ജി വിയറ്റ്നാമിൽ പുറത്തിറങ്ങി. ഫോണിന്റെ ഈടുനിൽപ്പും അവിശ്വസനീയമായ ബാറ്ററി ലൈഫുമാണ് ഇതിനെ മറ്റ് ബജറ്റ് ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.

സാധാരണ സ്മാർട്ട്ഫോണുകളിൽ കാണാത്ത 8,000mAh ബാറ്ററിയാണ് ഈ ഫോണിന്റെ കരുത്ത്. ഇതിനൊപ്പം 45W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും നൽകിയിട്ടുണ്ട്. ഫോണിന് IP69K റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇത് പൊടിയിൽ നിന്നും ഉയർന്ന താപനിലയിലുള്ള വെള്ളത്തിന്റെ പ്രവാഹത്തിൽ നിന്നും സംരക്ഷണം നൽകുന്നു. കൂടാതെ ArmorShell Glass സംരക്ഷണവും മിലിറ്ററി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസും ഫോണിനുണ്ട്. 120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സുമുള്ള 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേ.

മീഡിയടെക് ഹെലിയോ G92 മാക്സ് പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 ലാണ് പ്രവർത്തനം. 50 എം.പി മെയിൻ ക്യാമറയും 8 എം.പി സെൽഫി ക്യാമറയും. വെള്ളത്തിനടിയിൽ വെച്ച് ഫോട്ടോ എടുക്കാൻ സഹായിക്കുന്ന അണ്ടർ വാട്ടർ ഫോട്ടോഗ്രഫി മോഡും ഇതിലുണ്ട്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. 6 ജിബി റാം വകഭേദത്തിന് വിയറ്റ്നാമിൽ ഏകദേശം 22,500 രൂപയാണ് വില. എറ്റേണൽ ബ്രൗൺ, ട്രയംഫൽ പർപ്പിൾ, വൈറ്റ് ഗ്ലോറി എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

Tags