പേടിഎം പേയ്മെന്റ് ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ ആർബിഐ ഉത്തരവ്

RBI closes down Paytm Payments Bank; license revoked

 ന്യൂഡൽഹി : പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതായും ബാങ്കിങ് പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും റിസർവ് ബാങ്ക് ഉത്തരവിട്ടു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവർത്തനരീതികൾ എന്നിവയിൽ വന്ന ആവർത്തിച്ചുള്ള വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

ബാങ്കിന്റെ മാനേജ്മെന്റ് രീതികളും പ്രവർത്തനങ്ങളും പൊതുതാൽപ്പര്യത്തിനും നിക്ഷേപകർക്കും ദോഷകരമാണെന്ന് ആർബിഐ നിലപാട്. നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടതായും ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിനെതിരേ ദീർഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാനഘട്ടമായാണ് പുതിയ നടപടി.

Tags