പേടിഎം പേയ്‌മെന്റ് ബാങ്കിന് ആർബിഐ പൂട്ടിടുന്നു; ലൈസൻസ് റദ്ദാക്കി

RBI closes down Paytm Payments Bank; license revoked

മുംബൈ: പേടിഎം ബാങ്ക് ലിമിറ്റഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാന്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉത്തരവ്. പേടിഎമ്മിന്റെ ബാങ്കിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവര്‍ത്തനരീതികള്‍ എന്നിവയില്‍ വന്ന ആവര്‍ത്തിച്ചുള്ള വീഴ്ചകളാണ് കടുത്ത നടപടിക്ക് കാരണമായത്.

ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎമ്മിന്റെ ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാനഘട്ടമായാണ് പുതിയ നടപടി.മുമ്പ് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ആര്‍ബിഐ പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2022ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ആര്‍ബിഐ ആദ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2024ല്‍ കൂടുതല്‍ നിരീക്ഷണങ്ങളും പരിശോധനകളും നടത്തിയ ശേഷമാണ് നിയന്ത്രണം കര്‍ശനമാക്കിയത്.

Tags