മറ്റുള്ളവരുടെ ചിത്രങ്ങൾ ഇനി നിങ്ങളുടെ പ്രൊഫൈലിലും; ഇൻസ്റ്റഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ്

More safety for teenagers in India on Instagram

ഇൻസ്റ്റഗ്രാമിൽ ഒരാളെ ടാഗ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സാധാരണയായി 'Tagged' എന്ന വിഭാഗത്തിലാണ് കാണാറുള്ളത്. എന്നാൽ ഇനി അത്തരം പോസ്റ്റുകളിൽ ഇഷ്ടമുള്ളവ സ്വന്തം പ്രൊഫൈലിന്റെ പ്രധാന ഗ്രിഡിലും ചേർക്കാൻ സാധിക്കും. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. അതായത് മറ്റൊരാൾ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ ആ പോസ്റ്റ് വീണ്ടും സ്വന്തം അക്കൗണ്ടിൽ അപ്ലോഡ് ചെയ്യാതെ തന്നെ നിങ്ങളുടെ പ്രൊഫൈൽ ഗ്രിഡിൽ ചേർക്കാം.

ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

DM നോട്ടിഫിക്കേഷൻ വഴി

ആരെങ്കിലും നിങ്ങളെ ഒരു പോസ്റ്റിൽ ടാഗ് ചെയ്താൽ ലഭിക്കുന്ന നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ ആ പോസ്റ്റ് നിങ്ങളുടെ ഗ്രിഡിലേക്ക് ചേർക്കാനുള്ള ഓപ്ഷൻ ലഭിക്കും.

പോസ്റ്റിൽ നിന്ന്

നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റ് തുറന്ന് മുകളിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന 'Add to profile grid' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

Tagged വിഭാഗത്തിൽ നിന്ന്

ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ടാഗ്ഡ് വിഭാഗത്തിൽ പോയി ഗ്രിഡിൽ ചേർക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റിൽ അമർത്തിപ്പിടിച്ചും ഈ ഓപ്ഷൻ ഉപയോഗിക്കാം.

അതോടെ പോസ്റ്റ് നിങ്ങളുടേതാകുമോ?

മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം നിങ്ങളുടെ പ്രൊഫൈൽ ഗ്രിഡിൽ ചേർത്താലും യഥാർഥ പോസ്റ്റ് ആ വ്യക്തിയുടെ അക്കൗണ്ടിൽ തന്നെയായിരിക്കും. പുതിയതായി അതേ ചിത്രം നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടുകയോ ഡ്യൂപ്ലിക്കേറ്റ് ആകുകയോ ഇല്ല. അതുപോലെ പിന്നീട് വേണ്ടെന്ന് തോന്നിയാൽ നിങ്ങളുടെ ഗ്രിഡിൽ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്യാം. എന്നാൽ യഥാർഥ പോസ്റ്റ് ഡിലീറ്റ് ആകില്ല. Tagged വിഭാഗത്തിലും അത് തുടരും.

ഗ്രൂപ്പ് ഫോട്ടോകൾക്ക് ഏറെ ഉപകാരപ്പെടും

സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാ ചിത്രങ്ങൾ, എന്തെങ്കിലും പരിപാടികളിലെ ഫോട്ടോകൾ, വിവാഹചടങ്ങുകളിലെ ചിത്രങ്ങൾ, സഹപ്രവർത്തകർക്കൊപ്പമുള്ള ഫോട്ടോകൾ തുടങ്ങിയവയ്ക്കാണ് ഈ ഫീച്ചർ ഏറെ ഉപകാരപ്പെടുക. ഉദാഹരണത്തിന് സുഹൃത്ത് എടുത്ത ഒരു നല്ല ഗ്രൂപ്പ് ഫോട്ടോ അയാളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതേ ചിത്രം വീണ്ടും സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യേണ്ടതില്ല. നിങ്ങളെ അതിൽ ടാഗ് ചെയ്തിട്ടുണ്ടെങ്കിൽ ഇഷ്ടപ്പെട്ടാൽ നേരിട്ട് സ്വന്തം പ്രൊഫൈൽ ഗ്രിഡിൽ ഉൾപ്പെടുത്താം.

ക്രിയേറ്റർമാർക്കും ഗുണം

(Content creatsors ) കണ്ടന്റ് ക്രീയേറ്റേഴ്‌സിനും ഈ ഫീച്ചർ ഉപയോഗപ്രദമാണ്. മറ്റൊരു ക്രിയേറ്ററുമായി ചേർന്ന് ചെയ്ത ഒരു പോസ്റ്റിൽ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ആ പോസ്റ്റ് സ്വന്തം പ്രൊഫൈലിലും പ്രദർശിപ്പിക്കാം. ബ്രാൻഡ് ക്യാംപെയ്നുകളിലും കൊളാബ് ചെയ്യലിലും ഇത് പ്രയോജനപ്പെടുമെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നത്. ഒരേ പോസ്റ്റ് പല ക്രിയേറ്റർമാരെയും ഉൾപ്പെടുത്തി തയ്യാറാക്കിയതാണെങ്കിൽ ഓരോരുത്തർക്കും അത് സ്വന്തം പ്രൊഫൈലിൽ ഹൈലൈറ്റ് ചെയ്യാൻ സാധിക്കും.

സ്വകാര്യത എങ്ങനെ?

ഈ ഫീച്ചർ ഉപയോഗിച്ചാലും പോസ്റ്റിന്റെ privacy settings മാറില്ല. യഥാർഥ പോസ്റ്റ് ആരൊക്കെ കാണുമെന്നത് പോസ്റ്റ് ചെയ്ത അക്കൗണ്ടിന്റെയും നിങ്ങളുടെയും privacy sttings നെയും ആശ്രയിച്ചിരിക്കും. അതുകൊണ്ട് ടാഗ് ചെയ്ത എല്ലാ ചിത്രങ്ങളും പ്രൊഫൈലിൽ ചേർക്കേണ്ടതില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള പോസ്റ്റുകൾ മാത്രം തിരഞ്ഞെടുത്ത് ഗ്രിഡിൽ ഉൾപ്പെടുത്താം.

ഇഷ്ടമില്ലെങ്കിൽ മാറ്റുകയും ചെയ്യാം

ടാഗ് ചെയ്ത ആ പോസ്റ്റ് പ്രൊഫൈലിൽ വേണ്ടെന്ന് തോന്നിയാൽ എളുപ്പത്തിൽ ഗ്രിഡിൽ നിന്ന് നീക്കം ചെയ്യാം. പക്ഷേ അതിന്റെ യഥാർഥ പോസ്റ്റ് ഇല്ലാതാകില്ല. പ്രൊഫൈൽ കൂടുതൽ വ്യക്തിപരമാക്കാനും മറ്റുള്ളവർ എടുത്തിട്ടുള്ള മികച്ച ചിത്രങ്ങൾ സ്വന്തം ഗ്രിഡിൽ ഉൾപ്പെടുത്താനും സഹായിക്കുന്ന ചെറുതെങ്കിലും ഉപയോഗപ്രദമായ മാറ്റമാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

Tags