അടുത്ത വർഷം മൊബൈൽ ഫോണുകളുടെ വില കുത്തനെ ഉയരും

Samsung's new 5G phone launched in India
Samsung's new 5G phone launched in India

ഡൽഹി: അടുത്ത വർഷം ജനുവരി മുതൽ രാജ്യത്ത് സ്മാർട്ട്‌ഫോൺ വില ഉയരുമെന്ന് സൂചന. 2026 വില വർദ്ധനവിന്റെ വർഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത. വില വർദ്ധിപ്പിക്കുന്ന കാര്യം ഒട്ടുമിക്ക കമ്ബനികളുടേയും പരിഗണനയിലുള്ള കാര്യമായിരുന്നു. എന്നാൽ വിപണിയിലെ മത്സരത്തിൽ പിന്നിൽപ്പോകുമെന്ന ആശങ്ക കാരണമാണ് പല കമ്ബനികളും ഇതിന് തയ്യാറാകാത്തത്.

tRootC1469263">

എന്നാൽ ഇനിയും വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്മാർട്‌ഫോൺ നിർമാണ കമ്ബനികൾ. നിർമാണ ചെലവ് കുത്തനെ കൂടിയതാണ് വില വർദ്ധനവിലേക്ക് പോകാനുള്ള കാരണം. മൊബൈൽ ഫോൺ നിർമാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകൾക്കും മറ്റ് അസംസ്‌കൃത വസ്തുക്കൾക്കും ചെലവേറിയതായതാണ് വിലകൂടാനുള്ള പ്രധാന കാരണം. നിർമാണ ചെലവിൽ എട്ട് മുതൽ 15 ശതമാനം വരെ വർദ്ധനയുണ്ടാകുമെന്നാണ് വിവരം.

സ്മാർട്ട്‌ഫോണിലെ പ്രധാന ഘടകങ്ങളായ പ്രോസസർ, മെമ്മറി, ഡിസ്പ്ലേ, ക്യാമറ സെൻസർ എന്നിവയുടെ നിർമാണ ചെലവ് ആഗോളതലത്തിൽ ഉയർന്നിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയിലെ ക്ഷാമവും ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും നിർമാതാക്കൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. 5ജി ചിപ്‌സെറ്റുകളും എഐ ശേഷിയുള്ള പ്രോസസറുകളും നിർമിക്കാൻ കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഇതിന്റെ ചെലവുകളും കമ്ബനികൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഇതും വില വർദ്ധനവിലേക്ക് നയിക്കുന്ന ഘടകമാണ്.

സ്മാർട്ട്‌ഫോൺ ഘടകങ്ങളുടെ വലിയൊരു ഭാഗം ഇറക്കുമതിയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുമ്ബോൾ കമ്ബനികൾക്ക് ഇറക്കുമതി ചെലവും കൂടും. ഈ സാഹചര്യത്തിലാണ് വിവിധ മോഡലുകൾക്ക് വില വർദ്ധിപ്പിക്കാൻ കമ്ബനികൾ ആലോചിക്കുന്നത്.

Tags