പോകോ സി81 സീരീസ് അവതരിപ്പിച്ചു
യുവ ടെക് ഉപയോക്താക്കൾക്കിടയിൽ മുൻനിര ബ്രാൻഡായ പോകോ, പുതിയ പോകോ സി81 സീരീസ് അവതരിപ്പിച്ചു. പോകോ സി81, പോകോ സി81എക്സ് എന്നീ മോഡലുകൾ ഉൾപ്പെടുന്ന ഈ സീരീസ്, വിശ്വസനീയ പ്രകടനം, വലിയ ഇമ്മേഴ്സീവ് ഡിസ്പ്ലേ, ദീർഘനേര ബാറ്ററി ലൈഫ് എന്നിവയുമായി ദിനേന ഉപയോഗ ആവശ്യങ്ങൾ നിറവേറ്റാൻ രൂപകൽപ്പന ചെയ്തതാണ്.
ദിനേന വിനോദത്തിനായി വലിയ സ്മൂത്ത് ഡിസ്പ്ലേ
പോകോ സി81 സീരീസ് കൂടുതൽ മികച്ച ദൃശ്യാനുഭവത്തിനായി വലിയ ഡിസ്പ്ലേകളോടെയാണ് എത്തുന്നത്. പോകോ സി81 6.9 ഇഞ്ച് എച്ച്.ഡി+ ഡിസ്പ്ലേയും, പോകോ സി81എക്സ് 6.88 ഇഞ്ച് എച്ച്.ഡി+ ഡിസ്പ്ലേയും ഉൾക്കൊള്ളുന്നു. ബ്രൗസിംഗ്, സ്ട്രീമിംഗ്, സോഷ്യൽ മീഡിയ ഉപയോഗം എന്നിവയ്ക്ക് മികച്ച അനുഭവം നൽകുന്നു. 120ഹെർട്സ് അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് പിന്തുണയോടെ സ്ക്രോളിംഗും ടച്ച് പ്രതികരണവും കൂടുതൽ സ്മൂത്താണ്. കൂടാതെ, ടി.യു.വി റൈൻലാൻഡ് ഐ-കെയർ സർട്ടിഫിക്കേഷൻ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ, സർകേഡിയൻ ഫ്രണ്ട്ലി സവിശേഷതകൾ വഴി ദീർഘകാല ഉപയോഗത്തിൽ കണ്ണിന്റെ സമ്മർദ്ദം കുറയ്ക്കുന്നു.
എൽ.പി.ഡി.ഡി.ആർ4എക്സ് റാമും യു.എഫ്.എസ് 2.2 സ്റ്റോറേജും ചേർന്ന് വേഗമേറിയ ആപ്പ് ലോഡിംഗും മികച്ച മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ഷിയോമി ഹൈപ്പർഓ.എസ് 3 ഉപയോഗിച്ച്, കൂടുതൽ മെച്ചപ്പെടുത്തിയ സോഫ്റ്റ്‌വെയർ അനുഭവവും 4 വർഷം ഓ.എസ് അപ്‌ഡേറ്റുകളും 6 വർഷം സുരക്ഷാ അപ്‌ഡേറ്റുകളും ലഭ്യമാകും. എ.ഐ അടിസ്ഥാനമാക്കിയ ഫീച്ചറുകൾ ദിനേന ഉപയോഗം കൂടുതൽ എളുപ്പമാക്കുന്നു.
ദീർഘകാല ബാറ്ററിയും സൗകര്യവും
പോകോ സി81 സീരീസ് വലിയ ബാറ്ററികളോടെയാണ് എത്തുന്നത്, ഒറ്റ ചാർജിൽ ഏകദേശം 2 ദിവസം വരെ ഉപയോഗം ലഭ്യമാകും. 15വാട്ട് ഫാസ്റ്റ് ചാർജിംഗിനും ഇൻ-ബോക്സ് ചാർജറിനും പിന്തുണയുണ്ട്. കൂടാതെ, 7.5വാട്ട് റിവേഴ്‌സ് ചാർജിംഗ് വഴി മറ്റു ഉപകരണങ്ങളും ചാർജ് ചെയ്യാം.
പോകോ സി81 ൽ 13 മെഗാപിക്സൽ ഡ്യുവൽ എ.ഐ ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്, മികച്ച ചിത്രപ്രോസസ്സിംഗും വ്യക്തതയും നൽകുന്നു. പോകോ സി81എക്സ് 13 മെഗാപിക്സൽ റിയർ ക്യാമറയോടെയാണ് എത്തുന്നത്. ഇരുവിഭാഗങ്ങളിലും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 1080പി വീഡിയോ റെക്കോർഡിംഗും (30എഫ്.പി.എസ്) പിന്തുണയുണ്ട്. എച്ച്.ഡി.ആർ, നൈറ്റ് മോഡ്, പോർട്രെയിറ്റ്, ടൈം-ലാപ്സ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. പോകോ സി81എക്സ് (3ജിബി + 64ജിബി) മോഡലിന് 9,999 രൂപയും പോകോ സി81 (4ജിബി + 64ജിബി) 10,999 രൂപയുമാണ് വില. പോകോ സി81 സീരീസ് ഇന്ത്യയിൽ ഫ്ലിപ്കാർട്ടിലൂടെ ഏപ്രിൽ 27 മുതൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും.
കണക്റ്റിവിറ്റിയും മറ്റ് സവിശേഷതകളും
ബ്ലൂടൂത്ത് 5.2, ഡ്യുവൽ ബാൻഡ് വൈ-ഫൈ, 3.5 മില്ലിമീറ്റർ ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുത്തി മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 64ജിബി സ്റ്റോറേജോടുകൂടി, 2ടിബി വരെ എക്സ്പാൻഡബിൾ സ്റ്റോറേജ് പിന്തുണയുമുണ്ട്.
പ്രായോഗിക ഡിസൈനും ദൈർഘ്യമേറിയ ഉപയോഗവും
പോകോ സി81 8.15 മില്ലിമീറ്റർ കട്ടിയിലും 208ഗ്രാം ഭാരത്തിലും, സി81എക്സ് 8.26 മില്ലിമീറ്റർ കട്ടിയിലും 193ഗ്രാം ഭാരത്തിലും ലഭ്യമാണ്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ജെസ്റ്റർ പിന്തുണയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി52 റേറ്റിംഗ് വഴി പൊടിയിലും ചെറു വെള്ളത്തുള്ളികളിലും നിന്ന് സംരക്ഷണം ലഭിക്കും.
.jpg)

