പോക്കോ സി71 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

pococ71
pococ71

 പോക്കോയുടെ പുതിയ സ്മാർട്ട്‌ഫോൺ പോക്കോ സി71 (Poco C71) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ആകർഷകമായ രൂപകൽപ്പനയും മികച്ച ഫീച്ചറുകളും ലഭിക്കുന്ന കമ്പനിയുടെ എൻട്രി ലെവൽ ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റും ഐപി52 സുരക്ഷാ റേറ്റിംഗും ഉള്ള സ്‌ക്രീനോടെയുള്ള ഈ ഫോൺ 10,000 രൂപയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാം. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഇതിൽ നിങ്ങൾക്ക് ഒരു വലിയ ബാറ്ററി ലഭിക്കും. അത് 10 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 15-നൊപ്പമാണ് വരുന്നത്.

പോക്കോ സി71-ന് 6.88 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ ഉണ്ട്. ഇത് എച്ച്‌ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയും നൽകുന്നു. ഇതിന് 600 നിറ്റ്‍സ് തെളിച്ചമുണ്ട്.  യുണിസോക് ടി7250 പ്രോസസറിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 4 ജിബി റാം, 6 ജിബി റാം എന്നീ ഓപ്ഷനുകൾ ഉണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്. ഈ സ്മാർട്ട്‌ഫോണിന് 32 എംപി റീയർ ക്യാമറയുണ്ട്. അതേസമയം മുൻവശത്ത് 8 എംപി സെൽഫി ക്യാമറയും കമ്പനി നൽകിയിരിക്കുന്നു. ഡിവൈസിലേക്ക് പവർ നൽകുന്നതിനായി 5200 എംഎഎച്ച് ബാറ്ററിയാണ് ചേർത്തത്. ഇത് 1 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എങ്കിലും നിങ്ങൾക്ക് ബോക്സിൽ 15 വാട്സ് ചാർജർ ലഭിക്കും.

ആൻഡ്രോയ്‌ഡ് 15 ഉപയോഗിച്ചാണ് ഈ സ്‍മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. പോക്കോ സി71-ൻറെ സംരക്ഷണത്തിനായി ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഇതിന് 3.5 എംഎം ഓഡിയോ ജാക്കും ഐപി52 റേറ്റിംഗും ലഭിക്കുന്നു.

രണ്ട് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് കമ്പനി പോക്കോ സി71 പുറത്തിറക്കിയിരിക്കുന്നത്. ഡെസേർട്ട് ഗോൾഡ്, കൂൾ ബ്ലൂ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണിൻറെ വരവ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയൻറിന് 6,499 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻറിന് 7,499 രൂപയാണ് വില. ഏപ്രിൽ 8 മുതൽ ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് ഈ ഫോൺ വാങ്ങാൻ കഴിയും. എയർടെൽ ഉപയോക്താക്കൾക്ക്, കമ്പനി ഒരു എക്സ്ക്ലൂസീവ് ഓഫറായി 5,999 രൂപയ്ക്ക് ഈ ഫോൺ വാഗ്‍ദാനം ചെയ്യുന്നു.
 

Tags