ഫോൺ അമിതമായി ചൂടാവാറുണ്ടോ; കാരണമിതാണ്

mobile phone uses

ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്. എസിയും കാറുമെല്ലാം പൊട്ടിത്തെറിച്ച വാർത്തകൾ വ്യാപകമാണ്. എന്നാൽ, അവയേക്കാൾ ഏറ്റവും അപകടകരമായ ഒരു വസ്തു നിങ്ങൾക്ക് നിങ്ങൾ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നുണ്ട്.

സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയരുത്. മിക്ക സ്മാർട്ട്‌ഫോണുകളിലും ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്നു, അവ അമിതമായി ചൂടായാൽ പൊട്ടിത്തെറിക്കും. എന്നാൽ ഈ അമിത ചൂടാകലിന്റെ കാരണങ്ങൾ എന്തായിരിക്കാം?

നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുകയും, അത് അവഗണിക്കുകയും തുടർന്നും ഉപയോഗിക്കുകയും ചെയ്താൽ ബാറ്ററി താപനില ഉയർന്നേക്കാം, ഇത് ഫോൺ പൊട്ടിത്തെറിക്കാൻ കാരണമാവും. അതിനാൽ ഫോണിന്റെ അമിത ഉപയോഗം ഒഴിവാക്കുക.

ബാറ്ററി ലൈഫ് ഇടയ്ക്കിടെ കുറയുന്നത് പലർക്കും ഒരു പ്രശ്‌നമാണ്, അതിനാൽ എപ്പോഴും ഒരു ചാർജർ കൂടെ കൊണ്ടു നടക്കുന്നവരാണ് ചിലർ, കാരണം ഫോൺ ആവർത്തിച്ച് ചാർജ് ചെയ്താൽ, ബാറ്ററി കൂടുതൽ ചൂട് സൃഷ്ടിക്കുന്നു, ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

എല്ലാ ഫോൺ ബാറ്ററികൾക്കും ഒരു പ്രത്യേക വോൾട്ടേജ് ഉണ്ട്. കുറഞ്ഞ വോൾട്ടേജ് നൽകുന്ന ഒരു കേബിൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ ബാറ്ററി റീചാർജ് ചെയ്യുകയാണെങ്കിൽ, ഈ പൊരുത്തക്കേട് ബാറ്ററി സ്ഫോടനത്തിലേക്ക് നയിച്ചേക്കാം. ചാർജ് ചെയ്യുമ്പോൾ ഫോണിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെങ്കിൽ അത് കണ്ടില്ലെന്ന് നടിക്കരുത്. ഫോൺ ശരിയായ രീതിയിൽ അല്ല ചാർജ് ചെയ്യുന്നതിന്റെ സൂചനയാണിത്.

Tags