കുവൈറ്റിൽ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കാം

Passport details can be updated online in Kuwait

കുവൈറ്റിൽ സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തേണ്ടതില്ലാതെ തന്നെ താമസക്കാർക്ക് പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഏകീകൃത സർക്കാർ ആപ്പായ ‘സാഹൽ’ മുഖേന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതോടെയാണ് നടപടി കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറുന്നത്.

tRootC1469263">

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സുമായി സഹകരിച്ചാണ് സേവനം ആരംഭിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ സാഹൽ ആപ്പ് ഉപയോഗിച്ച് താമസക്കാർക്ക് ഏത് സമയത്തും ഇലക്ട്രോണിക് രീതിയിൽ പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും.

നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുക, കാത്തിരിപ്പ് ഒഴിവാക്കി സേവനങ്ങൾ വേഗത്തിലാക്കുക, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും പൂർണമായും ഏകീകൃത ഡിജിറ്റൽ സർക്കാർ സംവിധാനത്തിലേക്ക് കടക്കുന്നതിനുമായുള്ള സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു

Tags