വാട്സാപ്പിൽ പെയ്ഡ് സബ്സ്ക്രിപ്ഷൻ വരുന്നു

WhatsApp

ന്യൂഡൽഹി:  വാട്സാപ്പ് പ്ലസ് എന്ന പേരിൽ പെയ്ഡ് സബ്സ്ക്രിപ്ഷ്ന്‍ പ്ലാൻകൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് കമ്പനി. പുതിയ പ്ലാൻ ഐ.ഒ.എസിലും ആൻഡ്രോയ്ഡിലും ലഭ്യമാകും. മെസേജിങ് സൗകര്യങ്ങൾക്ക് പണം നൽകേണ്ടതില്ല. മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുക, ചാറ്റ് മാനേജ്മെന്‍റ് ഫീച്ചറുകൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പെയ്ഡ് സബ്സ്ക്രിപ്ഷൻ നിലവിൽ വരുന്നത്.

tRootC1469263">

വാട്സാപ്പ് പ്ലസ് പ്ലാനിന്‍റെ സവിശേഷതകൾ

    ആപ്പ് തീം മാറ്റാൻ കഴിയും
    കളർ സ്കീം അഡ്ജസ്റ്റ് ചെയ്യാം
    മൊത്തത്തിലുള്ള ഇന്‍റർഫേസ് മാറ്റാം
    വ്യത്യസ്ത ആപ്പ് ഐക്കൺ സ്റ്റൈലുകൾ ലഭ്യമാകും
    ചാറ്റ് പിൻ അപ്പ് 

നിലവിൽ മൂന്ന് ചാറ്റുകൾ വരെ ഉപയോക്താവിന് പിൻ ചെയ്യാം. എന്നാൽ വാട്സാപ്പ് പ്ലസിൽ 20 ചാറ്റുകൾ വരെ പിൻ ചെയ്യാൻ കഴിയും.

    ഇവകൂടാതെ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ റിങ് ടൂണുകളും ലഭിക്കും. 

സബ്സ്ക്രിപ്ഷൻ പ്ലാൻ നിലവിൽ വന്നാലും മെസേജിങ് റിസീവിങ്, സെന്‍റിങ്, വോയ്സ് ആന്‍റ് വിഡിയോ കോൾ, മീഡിയ ഷെയറിങ്, ഗ്രൂപ്പ് ചാറ്റ്, പ്രൈവസി- സെക്യൂരിറ്റി ഫീച്ചറുകൾ തുടങ്ങിയ പ്രധാനപ്പെട്ട വാട്സാപ്പ് ഫീച്ചറുകൾ സൗജന്യമായിരിക്കും
 

Tags