ആധാര്‍ വിവരങ്ങള്‍ ഓൺലൈനായി പുതുക്കാൻ അവസരം

blue adhaar card

അക്കൗണ്ട് ആവശ്യങ്ങള്‍ക്കും, ദൈനം ദിന ജീവിതത്തിലെ പലവിധ ആവശ്യങ്ങള്‍ക്കും നമുക്ക് ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കേണ്ടവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ, കാര്‍ഡ് വിവരങ്ങള്‍ പുതുക്കാനുള്ള അവസരമാണിപ്പോള്‍ കൈവന്നിരിക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ജൂണ്‍ 14 വരെ മൈ ആധാര്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാമെന്ന് അറിയിപ്പ് നല്‍കിയിരിക്കുകയാണ്. മൈ ആധാര്‍ പോര്‍ട്ടലില്‍ആണ് സൗജന്യ സേവങ്ങള്‍ ലഭ്യമാകുന്നത്. അക്ഷയ കേന്ദ്രങ്ങളിലൂടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 50 രൂപ ഈടാക്കും

സൗജന്യമായി ഓണ്‍ലൈന്‍ അപ്ഡേഷനിലൂടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ കഴിയും. അടുത്ത മൂന്ന് മാസത്തേക്ക് ആണ് ഈ സേവനം ലഭ്യമാവുക. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ സേവനങ്ങള്‍ നിലവിലുണ്ടാകുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഓണ്‍ലൈന്‍ മുഖേന സൗജന്യമായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിധം

https://myaadhaar.uidai.gov.in/portal എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

ആധാര്‍ വിവരങ്ങള്‍ നല്‍കുക, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതാണ്.

ഡോക്യുമെന്റ്‌റ് അപ്‌ഡേറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക

നിലവിലുള്ള ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും, ഇത് പരിശോധിക്കുക, പുതുക്കുക

വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഐഡന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും അപ്ലോഡ് ചെയ്ത്, സബ്മിറ്റ് ചെയ്യുക. യുആര്‍എന്‍ നമ്പര്‍ ഉപയോഗിച്ച് ആധാര്‍ സ്്റ്റാറ്റസ് പരിശോധിക്കുകയും, ആവശ്യമെങ്കില്‍ പുതുക്കുകയും ചെയ്യാവുന്നതാണ്.പത്ത് വര്‍ഷത്തിലേറെയായി ാേആധാര്‍ എടുത്തിട്ടുള്ളവര്‍ക്കും ഇതുവരെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.

Share this story