ഓപ്പോ K14 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Oppo K14 5G

പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ, തങ്ങളുടെ പ്രശസ്തമായ ‘കെ’ സീരീസിലെ പുതിയ മോഡലായ ഓപ്പോ K14 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദീർഘനേരം ചാർജ് നിൽക്കുന്ന 7,000 mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ സ്മാർട്ട്‌ഫോൺ, ഗെയിമിംഗിനും വീഡിയോ സ്ട്രീമിംഗിനും തടസ്സമില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുന്നു. ഐസി ബ്ലൂ, പ്രിസം വയലറ്റ്, പ്രിസം വൈറ്റ് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന്റെ വിൽപന മാർച്ച് 20 മുതൽ ഫ്ലിപ്കാർട്ട് വഴി ആരംഭിക്കും.

tRootC1469263">

സാങ്കേതിക മികവിന്റെ കാര്യത്തിൽ മീഡിയടെക് ഡൈമൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഫോണിൽ 6.75 ഇഞ്ച് വലുപ്പമുള്ള 120Hz ഡിസ്‌പ്ലേയാണുള്ളത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി66, ഐപി68, ഐപി69 റേറ്റിംഗുകൾ ഈ മിഡ്-റേഞ്ച് ഫോണിന് അധിക കരുത്ത് നൽകുന്നു. മുൻ പതിപ്പുകളെ അപേക്ഷിച്ച് ആപ്പുകൾ വേഗത്തിൽ ലോഡ് ചെയ്യാനും മികച്ച പെർഫോമൻസ് കാഴ്ചവെക്കാനും ഈ പുതിയ പ്രോസസർ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.


ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്‌സൽ എഐ പ്രൈമറി ക്യാമറയും 2 എംപി മോണോക്രോം സെൻസറുമാണ് പിന്നിലുള്ളത്. മികച്ച സെൽഫികൾക്കായി 8 മെഗാപിക്‌സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്. എഐ ഇറേസർ 2.0 ഉൾപ്പെടെയുള്ള നൂതന എഐ ഫീച്ചറുകൾ ചിത്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. 6ജിബി+128ജിബി മോഡലിന് 17,999 രൂപയാണ് ആരംഭവില. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

Tags