50 MP സാംസങ് JN5 ടെലിഫോട്ടോ ലെൻസ് അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ


പുതിയ ജെൻ ഫോൺ സീരിസായ റെനോ 14, റെനോ 14 പ്രോ ലോഞ്ച് ചെയ്യാനൊരുങ്ങി ഓപ്പോ. 2025 ജൂലൈ 3 ന് ഈ ഫോണുകൾ ഇന്ത്യയിലെത്തും. റിവീലിങ് പ്രൊസ്സസർ, മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പ്, 6200mAh ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഈ ഫോണിലുണ്ട്.
120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും റെനോ 14 പ്രോയുടെ മറ്റൊരു സവിശേഷത. അതേസമയം, റെനോ 14 ൽ 120Hz റിഫ്രഷ് റേറ്റും 1080p റെസല്യൂഷനുമുള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സോണിയുടെ IMX882 സെൻസറുള്ള 50MP ക്യാമറയായിരിക്കും റെനോ 14 ൽ ഉണ്ടാവുക.
tRootC1469263">എഐ വോയ്‌സ് എൻഹാൻസർ, എഐ റീകമ്പോസ്, എഐ പെർഫെക്റ്റ് ഷോട്ട്, എഐ എഡിറ്റർ 2.0, എഐ ലൈവ്‌ഫോട്ടോ 2.0, എഐ സ്റ്റൈൽ ട്രാൻസ്ഫർ തുടങ്ങിയ എഐ പവേർഡ് ഫീച്ചറുകളും ഈ സ്മാർട്ട് ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഓമ്‌നിവിഷൻ OV50E സെൻസറുള്ള 50MP ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ ക്യാമറയോടെയാണ് റെനോ 14 പ്രോ എത്തുക. കൂടാതെ സാംസങ് JN5 സെൻസറുള്ള 50MP ടെലിഫോട്ടോ ലെൻസും 3.5x ലോസ്‌ലെസ് ഒപ്റ്റിക്കൽ സൂമും ഈ ഫോണിന്റെ പ്രധാന സവിശേഷതയാണ്.

12 ജിബി റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8450 പ്രോസസറാണ് ഓപ്പോ റെനോ 14 പ്രോയിൽ ഉണ്ടാവുക. അതേസമയം, മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസറായിരിക്കും റെനോ 14 ൽ. റെനോ 14 പ്രോയിൽ 80W വയേർഡ്, 50W വയർലസ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6200mAh ബാറ്ററിയുണ്ടാകും. റെനോ 14 ൽ 80W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയുണുണ്ടാവുക.