OPPO Reno15c – ഫ്ലാഗ്ഷിപ് ലെവൽ ക്യാമറ, 5 വർഷം സോഫ്റ്റ് വെയർ അപ്ഡേറ്റ്

oppo

സാധാരണയായി മിക്ക സ്മാർട്ട്ഫോൺ ബ്രാൻഡുകളും അവരുടെ പുതിയ ക്യാമറ, ക്വാളിറ്റി മാറ്റങ്ങൾ അവരുടെ ഫ്ലാഗ്ഷിപ് മോഡലുകളിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് മാത്രമാണ് ആ മാറ്റങ്ങൾ വില കുറവുള്ള സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നത്. എന്നാൽ OPPO പലപ്പോഴും ഇതിൽ ഒരു വ്യത്യസ്തത പുലർത്താറുണ്ട്. OPPO India, തങ്ങളുടെ സാങ്കേതികവിദ്യകൾ ഏറ്റവും കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുന്നതിൽ സ്ഥിരത പുലർത്തുന്ന ബ്രാൻഡുകളിലൊന്നാണ്. താങ്ങാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകൾ ആളുകളിലേക്ക് എത്തിക്കുന്നതിൽ ബ്രാൻഡ് വിജയിച്ചിട്ടുണ്ട്. പുതിയ OPPO Reno15c അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

OPPO Reno15c-നെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു വിശ്വസ്തമായ പ്രകടനം കാഴ്ച്ചവെക്കുന്ന സ്മാർട്ട്ഫോൺ എന്ന് വിശേഷിപ്പിക്കാം. ഡിസൈൻ, ക്യാമറ, ദീർഘകാലത്തെ സോഫ്റ്റ് വെയർ സപ്പോർട്ട്, ഈടുനിൽക്കുന്ന ബോഡി എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. ഇതെല്ലാം വെറും 34,999 രൂപ മുതൽ ലഭ്യമാകും എന്നതാണ് ഏറ്റവും വലിയ സർപ്രൈസ്.

OPPO Reno15c എന്തുകൊണ്ടാണ് വ്യത്യസ്തമായ ഒരു സ്മാർട്ട്ഫോൺ ആകുന്നതെന്നത് നമുക്ക് അടുത്തറിയാം.

അഴകും പ്രായോഗികതയും ചേരുന്ന ഡിസൈൻ

പുതിയ സ്മാർട്ട്ഫോണുകളുടെ വലിപ്പം ഒരു പോരായ്മായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതിന് പരിഹാരമായി ഫോണുകൾ കഴിവതും നേർത്തത്തും ഭാരം കുറഞ്ഞതുമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.

OPPO Reno15c-ക്ക് വെറും 8.14mm കനവും ഏകദേശം 195g മാത്രം ഭാരവുമാണുള്ളത്. അതിനാൽ ഇത് കൈയ്യിൽപിടിക്കാൻ സൗകര്യപ്രദവും കൊണ്ടുനടക്കാൻ എളുപ്പവുമാണ്. നേർത്ത ഫോൺ ആണെങ്കിലും വളരെ കട്ടിയിലാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്.

ഈടുനിൽക്കാൻ OPPO തങ്ങളുടെ All-Round Armour Body technology ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥലോകത്ത് നിന്നാണ് ഇതിന് പ്രചോദനം. Sponge Bionic cushioning ഉപയോഗിച്ച് ഇത് സുരക്ഷ വർദ്ധിപ്പിക്കുന്നു. അതായത് ഫോൺ അബദ്ധത്തിൽ നിലത്തു വീണാലും അകത്തെ ഭാഗങ്ങൾക്ക് കേടുപാടുകളുണ്ടാകില്ല.

ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി IP66, IP68, IP69 ratings-ഉം ഇതിൽ ലഭ്യമാണ്. ഇതിലൂടെ പൊടി, വെള്ളം, ഉയർന്ന സമ്മർദ്ദത്തിലുള്ള ചൂടുവെള്ളം എന്നിവയിൽ നിന്നും ഫോൺ സുരക്ഷിതമാകുന്നു. യാത്ര ചെയ്യുമ്പോഴും സ്ഥിരം ഓഫീസിലേക്ക് പോകുമ്പോഴുള്ള തിരക്കിലും വെക്കേഷനുകളിലുമെല്ലാം ആത്മവിശ്വാസത്തോടെ ഫോൺ കൊണ്ടുനടക്കാം.

Tags